കരഞ്ഞ് അപേക്ഷിച്ചിട്ടും ഭാര്യയ്ക്ക് അന്ത്യചുംബനം നൽകാൻ എത്തണമെന്ന വിജയകുമാറിന്റെ ആവശ്യത്തിന് മുന്നിൽ കണ്ണ് തുറക്കാതെ കേന്ദ്രസർക്കാരും എംബസിയും ; കൊറോണക്കാലത്ത് മലയാളികൾക്ക് നൊമ്പരമായി ഗൾഫിൽ നിന്നും ഒരു കണ്ണീർക്കഥ
സ്വന്തം ലേഖകൻ
പാലക്കാട്: കൊറോണക്കാലത്ത് ഹൃദയംനുറുക്കുന്ന നിരവധി കഥകളാണ് ലോകത്തിന്റെ ഒരോ കോണിഷ നിന്നും പുറത്ത് വരുന്നത്. അത്തരത്തിലൊരു കഥയാണ് ഗൾഫിൽ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്.
പാലക്കാട് ആനമുറി വടുകമ്പാടത്തെ വിജയകുമാറിന്റെ വരവവും കാത്ത് വേദനയും കടിച്ചിറക്കി കാത്തിരിപ്പിലാണ് ഒരു കുടുംബവും ഒരു നാടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറോണക്കാലത്ത് വിജയകുമാർ ഇത്തവണ പ്രവാസ ലോകത്ത് നിന്ന് വിമാനം കയറുന്നത് പ്രിയതമയ്ക്ക് അന്ത്യചുംബനം നൽകാനാണ്. പ്രിയപത്‌നിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ. ഇരുപതു കൊല്ലമായി തനിക്കൊപ്പം താങ്ങും തണലുമായി നിന്ന് വിജയകുമാർ ഇന്ന് ജീവിതത്തിൽ ഒറ്റയ്ക്കാണ്. ഭാര്യയ്ക്ക് അന്ത്യചുംബനം നൽകുന്നതിനായി ഗൾഫില് നിന്നും തിരികെയെത്തുന്ന മകന എങ്ങനെ ആശ്വസിപ്പിക്കണമെന്ന് പ്രായമായ അമ്മ മാധവിക്കും അറിയില്ല.
കോവിഡ് കാലത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അകാലത്തിൽ ഗീതയുടെ മരണം. പിന്നെ മലയാളി കണ്ടത് ഭാര്യയെ അവസാനമായി ഒരു നോക്കു കാണാൻ ഒരു വിമാന ടിക്കറ്റിനായി കരഞ്ഞു കണ്ണു കലങ്ങിയ വിജയകുമാറിന്റെ ചിത്രം മലയാള നാടിനെയും കണ്ണീരിലാഴ്ത്തി.
സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചാണു ഗീത മടങ്ങിയത്. വിജയകുമാർ കഴിഞ്ഞ ലീവിനു വന്നപ്പോൾ തറകെട്ടി ഒരുക്കിയ വീടിന്റെ പണി പൂർത്തിയായിട്ടില്ല. മക്കളില്ലാത്തതിന്റെ വേദനയ്ക്കിടയിൽ സുഖദുഃഖങ്ങളിലും ഇണക്കവും പിണക്കവുമായി ഒപ്പം നിന്ന പ്രിയതമയെയാണ് വിജയകുമാറിന് നഷ്ടമായത്. നാട്ടിലെത്താൻ വേണ്ടി വിജയകുമാർ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ കോവിഡ് കാലത്ത് കാത്തിരിപ്പ് യഥാർത്ഥ്യമാവുകയാണ്.
കോവിഡ് പരിശോധനകൾ നെഗറ്റീവ് ആയെങ്കിലും മെയ് 17ന് വിജയകുമാറിന് എത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ മൃതദേഹം പൊലീസിന്റെ പ്രത്യേക അനുമതിയോടെ ജില്ലാ ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
വിജയകുമാർ ജീവിതത്തിന്റെ സുവർണ കാലങ്ങളിലേറെയും പ്രവാസിയായിരുന്നു. എന്നാൽ അവിടെ നിന്നും ഇങ്ങനെയൊരു മടങ്ങി വരവ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസ് എന്നിവയിലൂടെ യുഎഇയിലെ എംബസി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് ലഭിച്ചിച്ചിരുന്നില്ല.
നാട്ടിലേക്കുള്ള വിമാനത്തിൽ ആരുടെയെങ്കിലും യാത്ര ഒഴിവായാൽ അതു തനിക്കു ലഭിക്കുമോ എന്ന പ്രതീക്ഷയിൽ വിജയകുമാർ രണ്ടു ദിവസമായി ദുബായ് വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
പതിനേഴിന് യാത്രയ്ക്ക് ടിക്കറ്റ് ഉറപ്പിക്കാം എന്നു ഇന്ത്യൻ എംബസി നൽകിയ വിശ്വാസത്തിലാണു ചൊവ്വാഴ്ച ദുബായ് വിമാനത്താവളത്തിൽ നിന്നും വിജയകുമാർ റൂമിലേക്ക് മടങ്ങിയത്. എംബസിയുടെ വാക്കുകൾ യാഥാർത്ഥ്യമായാൽ 17ന് വിജയകുമാർ കൊല്ലങ്കോട്ടെ എത്താൻ വിമാനം കയറും.
അതേസമയം അടുത്ത ബന്ധുക്കളുടെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാനുള്ള പ്രവാസികളെ പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പലപ്പോഴും പലരുടെയും കാര്യത്തിൽ ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല എന്നും ആക്ഷേപമുണ്ട്.