വിജയ് ബാബു ദുബായില്‍ തന്നെയെന്ന് പൊലീസ്; സ്വയം കീഴടങ്ങുക അല്ലാതെ മറ്റു വഴികളില്ലെന്നും കമ്മീഷണര്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടനും നി‌ര്‍മ്മാതാവുമായ വിജയ് ബാബു ദുബായില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്.

ഈ മാസം 24 നാണ് അദ്ദേഹം ദുബായില്‍ എത്തിയതെന്നും സ്വയം കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു പറഞ്ഞു.
അതേസമയം,​ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയായ നടിയോടൊപ്പം കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ അഞ്ച് സ്ഥലത്ത് തന്നെ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരുടെ മൊഴിയില്‍ ഉള്ളത്.

അഞ്ചിടങ്ങളില്‍ പീഡനം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെയും കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി.

ചലച്ചിത്ര പ്രവര്‍ത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. കൂടുതല്‍ പേരുടെ മൊഴി ഇന്നെടുക്കും.