video
play-sharp-fill
കൊച്ചിയിലെ വിഷപ്പുക; ‘മാലിന്യം കുന്നുകൂടുന്നു, പുക, രോഗങ്ങള്‍.. കൊച്ചിയിലെ ജീവിതം നരകമായി’ ; നടനും നിർമാതാവുമായ വിജയ് ബാബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു

കൊച്ചിയിലെ വിഷപ്പുക; ‘മാലിന്യം കുന്നുകൂടുന്നു, പുക, രോഗങ്ങള്‍.. കൊച്ചിയിലെ ജീവിതം നരകമായി’ ; നടനും നിർമാതാവുമായ വിജയ് ബാബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം കാരണം തുടര്‍ച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയിൽ തന്നെയാണ്. ഈ വിഷയത്തിൽ ചര്‍ച്ചകളും വാര്‍ത്തകളും നിറയുന്നതിനിടെ നടനും നിര്‍മാതാവുമായ വിജയ് ബാബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.

കൊച്ചിയിലെ ജീവിതം നരകമായി എന്നാണ് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വെള്ളം ഇല്ല.നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക.ചൂട്. കൊതുകുകള്‍.. രോഗങ്ങള്‍. കൊച്ചിയിലെ ജീവിതം നരകമായി’- വിജയ് ബാബു കുറിച്ചു.

മാലിന്യ പ്ലാന്റിലെ തീ പിടിത്തം കാരണം കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ മാലിന്യനീക്കം നിലച്ചിട്ട് ഒരാഴ്ചയായി. വീടുകളില്‍നിന്നും ഫ്ലാറ്റുകളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ റോഡില്‍ ഉപേക്ഷിക്കുകയാണ്. റോഡിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യ കൂമ്പാരങ്ങളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം വിജയ് പങ്കുവച്ചിട്ടുണ്ട്.

പിന്നാലെ നിരവധി പേരാണ് പരിഹസിച്ചും അല്ലാതെയുമുള്ള കമന്റുകളുമായി രംഗത്തെത്തിയത്.