വിജയ് യേശുദാസ് സർഗ്ഗസിദ്ധി പാരമ്പര്യമായി പകർന്നു കിട്ടിയ അപൂർവ കലാകാരൻ: ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം

Spread the love

 

കോട്ടയം: സർഗ്ഗസിദ്ധി പാരമ്പര്യമായി പകർന്നു കിട്ടുക എന്നുള്ളത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണല്ലോ ?
കഴിഞ്ഞ തലമുറയിലെ ഗായകനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ കുടുംബത്തിന് കൈവന്ന അത്തരമൊരു കലാ പാരമ്പര്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
അഗസ്റ്റിൻ ജോസഫ്, മകൻ യേശുദാസ് , യേശുദാസിന്റെ മകൻ വിജയ് യേശുദാസ് , വിജയിന്റെ മകൾ അമേയ ഇങ്ങനെ പോകുന്നു സംഗീത ദേവതയുടെ അനുഗ്രഹം ലഭിച്ച ഈ കുടുംബത്തിന്റെ കലാ പൈതൃകം .

ഗാനഗന്ധർവ്വൻ
യേശുദാസിന്റെ മകൻ വിജയ് യേശുദാസിന് ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.യേശുദാസിന്റെ മക്കളിൽ വിജയ് യേശുദാസാണ് പിതാവിന്റെ പാത പിന്തുർന്ന് സംഗീതത്തിലൂടെ വിജയസോപാനത്തിലേക്കെത്തിച്ചേർന്നത്.
2000 -ത്തിൽ പുറത്തിറങ്ങിയ “മില്ലേനിയം സ്റ്റാർസ് “എന്ന ചിത്രത്തിലെ
“ഓ മുംബേ പ്യാരി മുംബേ …..” എന്ന ഗാനത്തോടെയാണ് വിജയ് യേശുദാസിന്റെ ചലച്ചിത്രസംഗീത ജീവിതം ആരംഭിക്കുന്നത്.

കഴിഞ്ഞ രണ്ടു ദശകത്തിനുള്ളിൽ ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിൽ വിജയിന്റെ പേരിൽ കുറിക്കപ്പെട്ടിട്ടുണ്ട്.
മൂന്നുതവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ വിജയ് യേശുദാസ് ഇതിനകം തമിഴ്, തെലുഗു ,കന്നട, ഹിന്ദി ഭാഷകളിലെല്ലാം പാടിക്കൊണ്ട് തന്റെ കുടുംബത്തിന്റെ സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഒരു ചിരികണ്ടാൽ കണി കണ്ടാലതുമതി..”
( പൊന്മുടി പുഴയോരത്ത് )
” കോലക്കുഴൽ വിളി കേട്ടോ …’.( നിവേദ്യം )
” അണ്ണാറക്കണ്ണാ വാ….. ”
( ഭ്രമരം )
“ഈ പുഴയും സന്ധ്യകളും …. ”
(ഇന്ത്യൻ റുപ്പി )

” മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ …. ” (സ്പിരിറ്റ് )
” മലരേ നിന്നെ കാണാതിരുന്നാൽ..” . (പ്രേമം) “പൂമുത്തോളെ …. ” (ജോസഫ് ) “കൂവരം കിളി പൈതലേ..”
(ബനാറസ്സ് )
തുടങ്ങി യേശുദാസിന്റെ പ്രശസ്തിക്ക് ഒട്ടും കോട്ടംതട്ടാത്ത വിധം വിജയ് പാടിയ പാട്ടുകൾ സംഗീത പ്രേമികളുടെ മനസ്സിൽ തേൻമഴ പോലെയാണ് പെയ്തിറങ്ങിയത് .
എന്നാൽ അടുത്തിടെ

“മലയാള സിനിമയിൽ ഇനി ഞാൻ പാടില്ല” എന്നു തുടങ്ങിയ അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ ഒരു യഥാർത്ഥ കലാകാരന് ചേരുന്നതായിരുന്നില്ല എന്നുകൂടെ ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ…
1979 മാർച്ച് 23 ന് ജനിച്ച
വിജയ് യേശുദാസിൻ്റെ പിറന്നാളാണിന്ന്‌ .
വിജയ് യേശുദാസിന് പിറന്നാളാശംസകൾ നേരുന്നതിനോടൊപ്പം ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പോടെ ജനിക്കുന്ന ഓരോ കലാകാരനും
ആ സർഗ്ഗസിദ്ധിയുടെ മഹത്വം തിരിച്ചറിയേണ്ടതുണ്ടെന്ന് വിനയപൂർവ്വം ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു