ഗുണമേന്മ ഇല്ലാത്ത ഭക്ഷണം വിൽക്കാൻ ചില ഉദ്യോ​ഗസ്ഥർ ഒത്താശ ചെയ്യുന്നു; ഹോട്ടലുകളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളിൽ പരിശോധനാ ഫലം നൽകുന്നതിലും പിഴയീടാക്കുന്നതിലും വീഴ്ച; കച്ചവടക്കാരുമായി നടക്കുന്നത് ഒത്തുകളി; ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതിയെന്ന് വിജിലൻസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ചില ഉദ്യോ​ഗസ്ഥർ ​ഗുണമേന്മ ഇല്ലാത്ത ഭക്ഷണം വിൽക്കാൻ ഒത്താശ ചെയ്യുന്നുവെന്നും കണ്ടെത്തൽ. ഓപ്പറേഷൻ ​​ഹെൽത്ത് വെൽത്ത് എന്ന പേരിൽ ഭക്ഷ്യസുരക്ഷാ നടത്തിയ മിന്നൽ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ വിജിലൻസ്കണ്ടെത്തിയത്.

ഉദ്യോ​ഗസ്ഥരും കച്ചവടക്കാരും തമ്മിൽ ഒത്തുകളി നടക്കുന്നതായും മോശമായ ഭക്ഷണം വിൽക്കാൻ കൂട്ടു നിൽക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലുകളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളിൽ പരിശോധന നടക്കുന്നില്ല. സുരക്ഷിതമില്ലാത്ത ഭക്ഷണം വിൽക്കുന്നവർക്ക് എതിരേ നടപടി വൈകിപ്പിക്കുന്നു. പരിശോധനാ ഫലം നൽകുന്നതിലും പിഴയീടാക്കുന്നതിലും വീഴ്ച സംഭവിക്കുന്നതായും കണ്ടെത്തി