play-sharp-fill
ഓഫീസിലെ റെക്കോഡ് റൂമിൽ പണം ഒളിപ്പിച്ചു ; സബ് റജിസ്‌ട്രാര്‍ ഓഫീസില്‍ വിജിലൻസിന്റെ മിന്നൽ പരിശോധന ; കണക്കിൽപ്പെടാത്ത പണം കണ്ടെത്തി ; സബ് രജിസ്ട്രാ‌ർ അടക്കം കുടുങ്ങി

ഓഫീസിലെ റെക്കോഡ് റൂമിൽ പണം ഒളിപ്പിച്ചു ; സബ് റജിസ്‌ട്രാര്‍ ഓഫീസില്‍ വിജിലൻസിന്റെ മിന്നൽ പരിശോധന ; കണക്കിൽപ്പെടാത്ത പണം കണ്ടെത്തി ; സബ് രജിസ്ട്രാ‌ർ അടക്കം കുടുങ്ങി

സ്വന്തം ലേഖകൻ

പാലക്കാട്: സബ് റജിസ്‌ട്രാര്‍ ഓഫീസില്‍ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി.ആലത്തൂർ സബ് റജിസ്ട്രാർ ഓഫീസിലാണ് പരിശോധന. ഇവിടെ രാത്രി വൈകിയും പരിശോധനകൾ തുടരുകയാണ്. പരിശോധനയ്‌ക്കിടെ കണക്കിൽ‌പ്പെടാത്ത 9,400 രൂപയാണ് കണ്ടെത്തിയത്.

ആധാരം റജിസ്റ്റർ ചെയ്യുന്നതിനായി ഉദ്യോഗസ്ഥർ കമ്മിഷൻ വാങ്ങുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. സബ് രജിസ്ട്രാർ ബിജുവിന്‍റെ കൈവശം 3,200 രൂപയും ഹെഡ് ക്ലർക്ക് സുനിൽകുമാറിന്‍റെ കൈവശം 3,100 രൂപയും ഓഫീസ് അസിസ്റ്റൻ് ബാബുവിന്‍റെ കൈവശം 3,100 രൂപയുമാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസിലെ റെക്കോഡ് റൂമിലാണ് പണം ഒളിപ്പിച്ചിരുന്നത്. ഈ പണം എടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെയാണ് വിജിലൻസ് സംഘം ഓഫീസിൽ എത്തിയത്. ഇവർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്ന് വിജിലൻസ് അറിയിച്ചു.