video
play-sharp-fill

Wednesday, May 21, 2025
HomeUncategorizedഡ്രൈവിങ് ടെസ്റ്റിംങ് ഗ്രൗണ്ടുകളിലും, ഡ്രൈവിംങ് സ്‌കൂളുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന: കണ്ടെത്തിയത് വൻ ക്രമക്കേടുകൾ

ഡ്രൈവിങ് ടെസ്റ്റിംങ് ഗ്രൗണ്ടുകളിലും, ഡ്രൈവിംങ് സ്‌കൂളുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന: കണ്ടെത്തിയത് വൻ ക്രമക്കേടുകൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്തെ ഡ്രൈവിംങ് സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. പരാതികളുടെ അടിസ്ഥാനത്തിൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിജിലൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ചേർന്നാണ് ഡ്രൈവിംങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടുകളിൽ മിന്നൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.

കോട്ടയം ആലപ്പുഴ ഇടുക്കി ജില്ലകളിൽ നടത്തിയ പരിശോധനകളിൽ ഡ്രൈംവിങ് സ്‌കൂളുകളിൽ മതിയായ യോഗ്യതയില്ലാത്തവരാണ് പഠിപ്പിക്കുന്നതെന്നു കണ്ടെത്തി. ആർ.ടി ഉദ്യോഗസ്ഥർ ഡ്രൈവിംങ് സ്‌കൂളുകലിൽ കൃത്യ സമയത്ത് പരിശോധന നടത്തുന്നില്ലെന്നു കണ്ടെത്തി. കേന്ദ്ര സർക്കാരിന്റെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള ചട്ടങ്ങൾ ഡ്രൈവിംങ് സ്‌കൂളുകൾ പാലിക്കുന്നില്ലെന്നും, പരിശീലനത്തിന് വ്യത്യസ്തമായ തുക ഫീസായി ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവിംങ് സ്‌കൂളുകൾക്കു ലൈസൻസ് നൽകുന്നതിനു മതിയായ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധന നടത്തിയിട്ടില്ലെന്നും, പരിശോധന സമയത്ത് ഇവിടെ ഉണ്ടായിരുന്ന ഒരു ഡ്രൈവിങ് സ്‌കൂളിന് മതിയായ ഓഫിസ് ഉണ്ടായിരുന്നില്ലെമന്നും കണ്ടെത്തിയിട്ടുണ്ട്. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകളിലെ ക്യാമറകളിൽ പലതും പ്രവർത്തന ക്ഷമമായിരുന്നില്ല.

നടപടി ക്രമങ്ങളിൽ പലതും മാനവലായി കണ്ടെത്തിയിരുന്നു. ഇടുക്കി ജില്ലയിലെ ഡ്രൈവിംങ് സ്‌കൂളുകളിൽ സ്ത്രീകളിൽ നിന്നും കൂടുതൽ തുകയും, പുരുഷന്മാരിൽ നിന്നും കുറഞ്ഞ തുകയും വാങ്ങിയിരുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പരിശോധന സ്ഥലത്തു നിന്നും അയ്യായിരം രൂപ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കു നൽകാനായി എത്തിച്ച 5000 രൂപ ഡ്രൈവിംങ് സ്‌കൂളിന്റെ ചുമതലക്കാരനിൽ നിന്നും കണ്ടെത്തി.

പരിശോധനയിൽ വിജിലൻസ് ഡിവൈ.എസ്.പി വി.ആർ രവികുമാർ, എം.കെ മനോജ്, വി.ജി രവീന്ദ്രനാഥ്, ജോർജ് ചെറിയാൻ, പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ സജു എസ്.ദാസ്, മനോജ് കുമാർ, കെ.എൻ രാജേഷ്, നിസാം എസ്. ആർ, റെജി എം.കുന്നിപ്പറമ്പൻ, ടി.ബിജു, ടിംപ്‌സൺ തോമസ് മേക്കാടൻ, രാഹുൽ രവീന്ദ്രൻ, രാജേഷ് കുമാർ, പ്രശാന്ത് കുമാർ, ബിബിൻ എ.ജി, എസ്.ഐമാരായ പ്രദീപ്കുമാർ, സന്തോഷ്‌കുമാർ കെ, അനിൽകുമാർ, പ്രസന്നകുമാർ, ജോയി എ.ജെ, അജീഷ്‌കുമാർ, മനോജ്.ബി, എ.എസ്.ഐമാരായ സ്റ്റാൻലി തോമസ് , ടിജുമോൻ തോമസ്, സുരേഷ്‌കുമാർ, സുരേഷ് ബാബു, ജയലാൽ, സാബു വി.ടി, ഷാജിമോൻ പി.ഇ, ബിനു ഡി, രാജീവ്, ഷാജികുമാർ, ജയിംസ് ആന്റണി, സാമുവേൽ ജോസഫ്, ബിജുമോൻ, പൊലീസ് ഓഫിസർമാരായ പി.എസ് അനൂപ്, കെ.എ അനൂപ്, പി.ബി ഷിനോദ്, ജോസഫ്, ലിജു ജോർജ്, എ.ജി ശോഭൻ, അനിൽ കെ സോമൻ, ബിജു കെ.ജി, സുനീൽ, സമീർ എന്നിവരും പങ്കെടുത്തു.

സംസ്ഥാനത്ത് ഡ്രൈവിംങ് സ്‌കൂളുകളിൽ പരിശീലനം നൽകുന്നത് മതിയായ യോഗ്യതയില്ലാത്തവരാണെന്നും, സ്ഥാപനങ്ങൾ യാതൊരു വിധ നിബന്ധനകളും പാലിക്കുന്നില്ലെന്നും, ആർ.ടി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കാര്യങ്ങൾ കൃത്യമായി പരിശോധിക്കുന്നില്ലെന്നും, ഡ്രൈവിംങ് ടെസ്റ്റ് സമയം ആർ.ടി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായുമായിരുന്നു ആരോപണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments