കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഡോക്ടറെ വിശുദ്ധനാക്കാൻ ഓടി നടക്കുന്നത് വൈക്കത്തിന് സമീപം ജില്ലാ അതിർത്തിയിലുള്ള പൊലീസ് സ്റ്റേഷനിലെ “വാട്ടർ” എന്ന അപരനാമത്തിലറിയപ്പെടുന്ന ഗ്രേഡ് എസ് ഐ. ; ഉണ്ണുന്ന ചോറിൽ മണ്ണുവാരിയടുന്ന ഇതുപോലുള്ളവരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണം
തേർഡ് ഐ ബ്യൂറോ
കോട്ടയം: അഴിമതിക്കാരനായ ഡോക്ടർ അറസ്റ്റിലായപ്പോൾ ഇയാളെ വെള്ളപൂശാൻ കിണഞ്ഞ് പരിശ്രമിക്കുന്നത് ഒരു ഗ്രേഡ് എസ് ഐ. കൃത്യമായ തെളിവുകളോടെ കൈക്കൂലി പണവുമായിട്ടാണ് ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തത്. എന്നിട്ടും പോലീസിൻ്റെ ചോറ് ഉണ്ണുന്ന പോലീസുകാരൻ തന്നെ വിജിലൻസിനിട്ട് ആപ്പ് വെയ്ക്കുന്ന കാഴ്ചയാണ് വൈക്കത്ത് കാണുന്നത്. എസ് ഐ മാത്രമല്ല, ആംബുലൻസ് ഡ്രൈവർമാരും ,രാഷ്ട്രീയക്കാരും കൈക്കൂലിക്കാരനായ ഡോക്ടർക്ക് വേണ്ടി രംഗത്തുണ്ട്. വൈക്കത്ത് ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവ സാന്നിദ്ധ്യമാണ് ഈ എസ് ഐ. ഇദ്ദേഹത്തെ “വാട്ടർ” എന്ന അപരനാമത്തിലാണ് വൈക്കത്തും സമീപപ്രദേശങ്ങളിലും അറിയപ്പെടുന്നത്.
ഡോക്ടർക്കെതിരെ പരാതി നൽകിയ, കെട്ടിട നിർമ്മാണ തൊഴിലാളിയായ സാധാരണക്കാരനെ സമ്മർദത്തിലാക്കി കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് വൈക്കം താലൂക്ക് ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ശ്രീരാഗാണ് കെട്ടിട നിർമ്മാണ തൊഴിലാളിയായ രോഗിയിൽ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു ശേഷമാണ് ഡോക്ടറെ സംരക്ഷിക്കുന്നതിനും, പരാതി ഒതുക്കിത്തീർക്കുന്നതിനുമായി രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ സംഘത്തിന്റെ ഇടപെടലുണ്ടായത്. വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ആംബുലൻസ് ഡ്രൈവർ മാ ണ് മാഫിയ സംഘത്തിന്റെ മധ്യസ്ഥനായി രംഗത്ത് എത്തിയത്. ഇവർ പരാതിക്കാരനെ സമീപിച്ച് പരാതി പിൻവലിക്കണമെന്നും കേസ് ഒത്തു തീർപ്പാക്കണമെന്നും അഭ്യർത്ഥിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ ഡ്രൈവറോട് പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരൻ നിലപാട് എടുത്തു. ഇതോടെ പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിനൊപ്പമാണ് മാഫിയ സംഘം പരാതിക്കാരനെ കാണാൻ എത്തിയത്. പരാതി പിൻവലിച്ച് ഡോക്ടറെ പുറത്തിറക്കാൻ സഹായിച്ചാൽ വേണ്ടതെല്ലാം നൽകാമെന്ന വാഗ്ദാനമാണ് ഇവർ നൽകിയത്.
എന്നിട്ടു പോലും കേസ് പിൻവലിക്കാനോ, പരാതിയിൽ നിന്നും പിന്മാറാനോ പരാതിക്കാരൻ തയ്യാറായില്ല. ഇതേ തുടർന്നാണ് ഇപ്പോൾ ഡോക്ടർമാരുടെ സംഘടന തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഡോക്ടറെ കൈക്കൂലിക്കേസിൽ വിജിലൻസ് കുടുക്കിയതാണ് എന്നു ധ്വനിപ്പിക്കുന്ന രീതിയിലുള്ള വിശദീകരണവുമായി ചില സംഘടനകൾ മാധ്യമങ്ങളിൽ പ്രസ്താവന നൽകുകയും ചെയ്തിട്ടുണ്ട്. കൈക്കൂലിക്കാരനായ ഡോക്ടർക്ക് അനുകൂലമായി വാർത്ത എഴുതണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസിൻ്റെ ചീഫ് എഡിറ്ററേയും അജ്ഞാതനായയാൾ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചിരുന്നു
എന്നാൽ, ഡോക്ടറുടെ കൈക്കൂലിയുടേയും ആഡംബര ജീവിതത്തിന്റെയും കൃത്യമായ വിവരങ്ങൾ എല്ലാം തന്നെ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് വിജിലൻസ് സംഘം അന്വേഷണം നടത്തിയതും ഇയാളെ പിടികൂടിയതും. 77 ലക്ഷം രൂപയുടെ ഇ ക്ലാസ് ബെൻസ് ഡോക്ടർ ബുക്ക് ചെയ്തിരുന്നതടക്കം നിരവധി തെളിവുകൾ വിജിലൻസിൻ്റെ പക്കലുണ്ട്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുമ്പോൾ ഇവരെ പിൻതുണയ്ക്കുന്നതിനായി സർക്കാർ ജീവനക്കാരും, രാഷ്ട്രീയക്കാരും രംഗത്ത് എത്തുന്നത് കൈക്കൂലി തഴച്ച് വളരുന്നതിനും സാധാരണക്കാർക്ക് നീതി നിഷേധിക്കുന്നതിന് കാരണമാകുന്നത്.