രണ്ട് വട്ടം സസ്‌പെൻഷനിലായിട്ടും പഠിച്ചില്ല, ‘കുറ്റവാളികള്‍ക്ക് പരോളിനും ജയിലില്‍ സൗകര്യം ഒരുക്കുന്നതിനും പണം വാങ്ങി’; ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്

Spread the love

തിരുവനന്തപുരം: ജയിൽ ഡിഐജിക്കെതിരെ കേസെടുത്ത് വിജിലൻസ്. ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിനെതിരെയാണ് വിജിലൻസ് കേസെടുത്തത്.

video
play-sharp-fill

കുറ്റവാളികള്‍ക്ക് പരോളിനും ജയിൽ സൗകര്യങ്ങൾ ഒരുക്കാനും ഡിഐജി പണം വാങ്ങുന്നതായിട്ടാണ് വിജിലൻസിൻ്റെ രഹസ്യപരിശോധന പരിശോധന റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്.

വിയൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജൻ്റ്. പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണ്. സ്ഥലം മാറ്റത്തിനും ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഗൂഗിൾ പേ വഴിയും ഡിഐജി പണം വാങ്ങിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപും പല കേസുകളിലും വിനോദ് കുമാർ ആരോപണവിധേയനായിട്ടുണ്ട്. രണ്ട് വട്ടം സസ്‌പെൻഷനിലായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ജയിലിന്റെയും ഭരണനിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ.