സ്‌കൂളിലും രക്ഷയില്ല ; എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച പ്യൂൺ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പയ്യന്നൂർ: വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്യൂൺ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾ അറസ്റ്റിലായത്.

കാറമേലിലെ തെക്കേവീട്ടിൽ പ്രഭാകരനെയാണു പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥിനികളെ ക്ലാസ് മുറിയിൽവച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിന്മേലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർഥിനികൾ രക്ഷിതാക്കളോടു വിവരം പറഞ്ഞതിനെത്തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ വിദ്യാർഥിനികളിൽനിന്നു വിവരം ശേഖരിച്ചിരുന്നു.വിദ്യാർഥിനികളിൽ നിന്നു മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.