വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു
സ്വന്തം ലേഖകൻ
കൊച്ചി: സാമ്പത്തികശേഷിയില്ലാത്ത കുട്ടികളുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി കമ്പനിയായ മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു. ചെങ്ങമനാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലേക്ക് 10 ടാബുകള്‍ കമ്പനി സിഇഒയും ഡയറക്ടറുമായ ജീമോന്‍ കോര സ്‌കൂള്‍ പ്രധാനാധ്യാപികയ്ക്ക് കൈമാറി.
അങ്കമാലി നിയോജകമണ്ഡലത്തിലെ 15 സ്‌കൂളുകള്‍ക്കുള്ള 50 ടാബുകള്‍ റോജി എം. ജോണ്‍ എംഎല്‍എ ഏറ്റുവാങ്ങി. നെടുംബാശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള 54 ടാബുകള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഏറ്റുവാങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0