‘വിധി ബലാത്സംഗം പോലെ, തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കുക’ ;ഹൈബി ഈഡന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ എറണാകുളം എം.പി ഹൈബി ഈഡന്റേതുൾപ്പെടെ നിരവധിയാളുകളുടെ വീട്ടിൽ വെള്ളം കയറിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ അന്ന ലിൻഡ ഫേസ്ബുക്കിൽ ‘ വിധി ബലാത്സംഗം പോലെ ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക ‘ എന്ന് കുറിച്ചു.
ഹൈബി ഈഡന്റെ വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറി. പാർക്ക് ചെയ്ത വാഹനവും മുങ്ങി. ഈ സമയത്ത് സ്ഥലത്തില്ലാത്ത ഹൈബി ഈഡൻ ആസ്വദിച്ച് സിസ്ലേഴ്സ് കഴിക്കുന്ന വീഡിയോയും,? വീടിന് ചുറ്റും വെള്ളം കയറിയപ്പോൾ റെസ്ക്യൂ ബോട്ടിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും അന്ന ലിൻഡ് പങ്കുവച്ചിരുന്നു.ഇതിനൊപ്പം നൽകിയ വാചകമായിരുന്നു അത്.വിവാദമായതോടെ ഫേസ്ബുക്കിൽ നിന്ന് അന്ന പോസ്റ്റ് പിൻവലിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എങ്കിലും ബലാത്സംഗം സംബന്ധിച്ച് ഇത്രയും മോശമായ തമാശ പോസ്റ്റായി ഇട്ടതിനെ സോഷ്യൽ മീഡിയ നിശിതമായി വിമർശിക്കുകയാണ്.പോസ്റ്റ് പിൻവലിക്കും മുൻപേ 250 ഓളം പേർ പോസ്റ്റിന് റിയാക്ഷൻ നൽകിയിരുന്നു.