play-sharp-fill
തലപൊക്കി നിർത്തി പടമെടുക്കാൻ കൊമ്പൻ പാമ്പാടി സുന്ദരന് ക്രൂരമർദനം: ആനയുടെ മസ്തകത്തിലടക്കം ക്രൂരമായി മർദിക്കുന്ന പാപ്പാന്റെ വീഡിയോ പുറത്ത്; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തലപൊക്കി നിർത്തി പടമെടുക്കാൻ കൊമ്പൻ പാമ്പാടി സുന്ദരന് ക്രൂരമർദനം: ആനയുടെ മസ്തകത്തിലടക്കം ക്രൂരമായി മർദിക്കുന്ന പാപ്പാന്റെ വീഡിയോ പുറത്ത്; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാമ്പാടി രാജന്റെ കുടുംബത്തിൽ അംഗമായ കൊമ്പൻ പാപ്പാടി സുന്ദരന് തലപ്പൊക്കത്തിന്റെ പേരിൽ പാപ്പാന്റെ ക്രൂര മർദനം. ആന തലപൊക്കി നിൽക്കുന്ന ചിത്രം എടുക്കാനെന്ന പേരിലാണ് തോട്ടിയും വടിയും ഉപയോഗിച്ച് പാപ്പാൻ ആനയെ ക്രൂരമായി മർദിച്ചത്. ആനയുടെ മസ്തകത്തിലും തുമ്പിക്കയ്യിലും അടക്കം പാപ്പാൻ ക്രൂരമായി മർദിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ആനകളുടെ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹരമാണ്. ഈ ഫോട്ടോ ഷൂട്ടിന്റെ ഭാഗമായാണ് കൊമ്പൻ പാമ്പാടി സുന്ദരനെയും പാമ്പാടിയ്ക്കു സമീപത്തു തന്നെയുള്ള ക്ഷേത്രത്തിൽ എത്തിച്ചത്. ഇവിടെ എത്തിച്ച കൊമ്പന്റെ ഇരുവശത്തും രണ്ടു പാപ്പാന്മാർ നിൽക്കുന്നത് കാണാം. ഇതിൽ ഒന്നാം പാപ്പാൻ എന്നു തോന്നിപ്പിക്കുന്ന ആളാണ് യാതൊരു മയവുമില്ലാതെ കൊമ്പനെ അതിക്രൂരമായി മർദിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനയുടെ മസ്തകത്തിനു സമീപത്തും, തുമ്പിക്കയ്യിലും അടക്കം വടി ഉപയോഗിച്ച് ആഞ്ഞടിക്കുന്ന വീഡിയോയാണ് പുറത്തു വന്നത്. ഗജരാജാക്കന്മാർ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇപ്പോൾ വീഡിയോ പുറത്തു വന്നത്. പാപ്പാന്മാരുടെ കൃത്യമായ പരിചരണം ലഭിക്കാതെ കഴിഞ്ഞ ആഴ്ച കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആനയെ അതിക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൂടി പുറത്തു വന്നിരിക്കുന്നത്.

ആനയെ ആക്രമിച്ച പാപ്പാനെതിരെ ക്രിമിനൽക്കേസ് അടക്കം എടുക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ക്രൂരമായി തല്ലിച്ചതയ്ക്കുന്ന കൊമ്പനെ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആനയെ ആക്രമിക്കുന്ന പാപ്പാന്മാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പാമ്പാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കൊമ്പന്മാരാണ് പാമ്പാടി സുന്ദരനും, പാമ്പാടി രാജനും. രണ്ട് ആനകൾക്കും കേരളത്തിൽ അങ്ങോളമിങ്ങോളം ഫാൻ ക്ലബുകളും ഉണ്ട്.