പാകിസ്ഥാന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് അതിലൊരു മിസൈല്‍ പോലും തടുക്കാന്‍ കഴിഞ്ഞില്ല, ഞങ്ങള്‍ പരാജയപ്പെട്ടു ; ഇതാണ് യാഥാര്‍ഥ്യം ; പാക് പൗരന്റെ വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദുറിന് പിന്നാലെ ബിജെപി നേതാവ് അമിത് മാളവ്യ പങ്കുവച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഇന്ത്യ തൊടുത്ത മിസൈലുകളില്‍ ഒരെണ്ണംപോലും പാകിസ്ഥാന് പ്രതിരോധിക്കാനായില്ലെന്ന് പാക് പൗരന്‍ പറയുന്ന വിഡിയോയാണ് അമിത് മാളവ്യ പങ്കുവച്ചത്.
പാക് മാധ്യമങ്ങളും സര്‍ക്കാരും സൈന്യവും തെറ്റായ റിപ്പോര്‍ട്ടുകളാണ് പുറത്തുവിടുന്നതെന്നും പാക് പൗരനാണെന്ന് അവകാശപ്പെടുന്നയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു.
യുവാവ് വിഡിയോയില്‍ പറയുന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇന്ത്യ മിസൈലുകള്‍ തൊടുത്തു. ഇന്ത്യ അവരുടെ ലക്ഷ്യം കണ്ടു. പാകിസ്ഥാന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് അതിലൊരു മിസൈല്‍ പോലും തടുക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പരാജയപ്പെട്ടു. ഇതാണ് യാഥാര്‍ഥ്യം. ഞാന്‍ ഇന്ത്യയെ പുകഴ്ത്തുകയല്ല. ഇറാന്‍ ഇരുന്നൂറും നാനൂറും മിസൈലുകള്‍ തൊടുക്കുമ്പോള്‍ ഇസ്രയേല്‍ അതില്‍ ഭൂരിഭാഗവും തടയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ എത്രത്തോളം ശക്തമാണെന്നതിന്റെ തെളിവാണത്. പക്ഷേ, ഇന്ത്യ തൊടുത്ത 24 മിസൈലുകളില്‍ ഒരെണ്ണംപോലും നമുക്ക് തടയാനായില്ല. ഇന്ത്യ നമ്മുടെ മിലിട്ടറി മേഖലകളെ ലക്ഷ്യംവെച്ചിരുന്നില്ല. പക്ഷേ, അവയെ ലക്ഷ്യംവെച്ചിരുന്നെങ്കില്‍ ആരാണ് അവരെ തടയുക’, യുവാവ് വിഡിയോയില്‍ ചോദിക്കുന്നു.