video
play-sharp-fill

Friday, May 16, 2025
HomeMain'ഹബേമുസ് പാപ്പാം'.. 'നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു; സിസ്റ്റീന്‍ ചാപ്പലില്‍ വെളുത്തപുക ഉയർന്നു ; ആഗോള കത്തോലിക്ക...

‘ഹബേമുസ് പാപ്പാം’.. ‘നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു; സിസ്റ്റീന്‍ ചാപ്പലില്‍ വെളുത്തപുക ഉയർന്നു ; ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി, യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാൻസിസ് പ്രേവോ ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ എന്നറിയപ്പെടും

Spread the love

വത്തിക്കാന്‍ സിറ്റി: ‘ഹബേമുസ് പാപ്പാം’.. ‘നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു…’സിസ്റ്റീന്‍ ചാപ്പലില്‍ നിന്നുയര്‍ന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാൻസിസ് പ്രേവോ തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹം ഇനി മുതല്‍ ലിയോ പതിനാലാമന്‍ എന്നറിയപ്പെടും. കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോ .

1955 സെപ്റ്റംബര്‍ 14-ന് ചിക്കാഗോയില്‍ ലൂയിസ് മാരിയസ് പ്രേവോയുടേയും മില്‍ഡ്രഡ് മാര്‍ട്ടിനെസിന്റെയും മകനായി ജനിച്ചു. പിതാവ് ഫ്രഞ്ച്, ഇറ്റാലിയന്‍ വംശജനായ നാവിക സേനാ ഉദ്യോഗസ്ഥനും മാതാവ് സ്പാനിഷ് വംശജയായ ലൈബ്രേറിയനുമായിരുന്നു.രണ്ട് സഹോദരന്മാരുണ്ട്. അദ്ദേഹത്തിന് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്നീ ഭാഷകളില്‍ പരിജ്ഞാനമുണ്ട്, കൂടാതെ ലാറ്റിന്‍, ജര്‍മ്മന്‍ ഭാഷകള്‍ വായിക്കാനും കഴിയും. കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോ 1973-ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ മൈനര്‍ സെമിനാരിയില്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. 1977-ല്‍ വില്ലനോവ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി.

പുരോഹിതനാകാന്‍ തീരുമാനിച്ച പ്രേവോ, 1977 സെപ്റ്റംബറില്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ സന്ന്യാസ സഭയില്‍ ചേര്‍ന്നു. 1978 സെപ്റ്റംബറില്‍ തന്റെ ആദ്യ വ്രതം എടുത്തു, 1981 ഓഗസ്റ്റില്‍ നിത്യ വ്രതം സ്വീകരിച്ചു. അടുത്ത വര്‍ഷം, 1982-ല്‍, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കി. 1982-ല്‍ പുരോഹിതനായി മൂന്ന് വര്‍ഷത്തിന് ശേഷം 30 ാം വയസ്സില്‍ പെറുവിലേക്ക് കര്‍മ മണ്ഡലം മാറിയെങ്കിലും യുഎസിലേക്ക് മടങ്ങിവരിക പതിവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1984-ല്‍ റോമിലെ പൊന്തിഫിക്കല്‍ കോളേജ് ഓഫ് സെന്റ് തോമസ് അക്വിനാസില്‍ നിന്ന് കാനന്‍ നിയമത്തിൽ ലൈസന്‍ഷ്യേറ്റും 1987-ല്‍ കാനന്‍ നിയമത്തില്‍ പി.എച്ച്ഡിയും നേടി.

1985-1986, 1988-1998 കാലഘട്ടങ്ങളില്‍ പെറുവില്‍ ഇടവക വികാരിയായും, സെമിനാരി അധ്യാപകനായും, അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1985 മുതല്‍ 1986 വരെ ചുലുക്കാനാസിന്റെ ടെറിട്ടോറിയല്‍ പ്രെലാച്വറിന്റെ ചാന്‍സലറായി സേവനമനുഷ്ഠിച്ചു. 1987-ല്‍ ചിക്കാഗോയിലെ ആഗസ്റ്റീനിയന്‍ പ്രോവിന്‍സിന്റെ വൊക്കേഷന്‍ പാസ്റ്ററായും മിഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments