video
play-sharp-fill

അശ്ലീല വീഡിയോ ; ദാമൻ-ദിയു ബി.ജെ.പി അധ്യക്ഷൻ ഗോപാൽ ടൻഡേലിന്റെ കസേര തെറിച്ചു

അശ്ലീല വീഡിയോ ; ദാമൻ-ദിയു ബി.ജെ.പി അധ്യക്ഷൻ ഗോപാൽ ടൻഡേലിന്റെ കസേര തെറിച്ചു

Spread the love

 

സ്വന്തം ലേഖകൻ

ദാമൻ: അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേന്ദ്രഭരണ പ്രദേശമായ ദാമൻദിയുവിലെ ബിജെപി അധ്യക്ഷൻ ഗോപാൽ ടൻഡേൽ രാജിവച്ചു. ഒരു യുവതിക്കൊപ്പമുള്ള ഗോപാൽ ടൻഡേലിന്റെ അശ്ലീല വീഡിയോ ആണ് പ്രചരിച്ചത്. ഇതേത്തുടർന്നാണ് ഗോപാൽ ടൻഡേൽ രാജി വച്ചത്.
രണ്ടു ദിവസം മുമ്പാണു ടൻഡേലിന്റെ നഗ്ന വീഡിയോ ഗുജറാത്തിലും ദാമനിലും വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. 36 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണു പുറത്തുവന്നത്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ടൻഡേൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ദാമൻ-ദിയു ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീഡിയോ പ്രചരിച്ചത്. താൻ വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാനായി പാർട്ടിയിലുള്ളവർതന്നെയാണ് തന്റെ മുഖം മോർഫ് ചെയ്തു ചേർത്ത വ്യാജ വിഡിയോ പ്രചരിപ്പിച്ചതെന്നാണ് ഗോപാലിന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group