video
play-sharp-fill

ഓൺലൈൻ ക്ലാസുകൾ വീക്ഷിക്കുന്ന പ്രൈമറി- ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം മാതാപിതാക്കൾ നിർബന്ധമായും ഉണ്ടായിരിക്കണം ; വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

ഓൺലൈൻ ക്ലാസുകൾ വീക്ഷിക്കുന്ന പ്രൈമറി- ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം മാതാപിതാക്കൾ നിർബന്ധമായും ഉണ്ടായിരിക്കണം ; വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ
ഓൺലൈൻ പഠനത്തിനായി ജില്ലയിൽ സ്മാർട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി.

ഓൺലൈൻ പഠനം സുഗമമാക്കുന്നതിനും പഠന സാമഗ്രികളുടെ ദുരുപയോഗം ഒഴിവാക്കുന്നതിനും കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന നിർദേശങ്ങൾ ചുവടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനത്തിന് ഉപയോഗിക്കുന്ന ഫോൺ അല്ലെങ്കിൽ ടാബ് റീ ചാർജ് ചെയിട്ടുണ്ടെന്നും പഠനസമയത്തേക്ക് ആവശ്യമായ ഡാറ്റ ഉണ്ടെന്നും മുൻകൂട്ടി ഉറപ്പാക്കുക.

ഡിസ്‌പ്ലേ വ്യക്തമായി കാണത്തക്കവിധം അനുയോജ്യമായ സ്ഥലത്ത് ഉപകരണം വയ്ക്കുക.

ക്ലാസുകളുടെ തത്സമയ വെബ് സ്ട്രീമിംഗ് കാണുന്നതിനായി https://victers.kite.kerala.gov.in/pages/

സംപ്രേഷണം കഴിഞ്ഞ ക്ലാസുകൾ വീണ്ടും കാണുന്നതിന് https://www.youtube.com/itsvicters എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്.

പ്രൈമറി ക്ലാസുകളിലെ കുട്ടികൾ ക്ലാസുകൾ വീക്ഷിക്കുമ്പോൾ രക്ഷാകർത്താക്കളിൽ ഒരാൾ നിർബന്ധമായും ഒപ്പമുണ്ടാകണം.

ഹൈസ്‌കൂൾ വിദ്യാർഥികൾക്കൊപ്പവും രക്ഷിതാക്കളുടെ സാന്നിധ്യം അഭികാമ്യമാണ്.

പാഠഭാഗങ്ങളിലെ സംശയങ്ങൾ സ്‌കൂളിലെ ബന്ധപ്പെട്ട അധ്യാപകരോട് ഫോണിലൂടെയോ അനുവദനീയമായ സോഷ്യൽമീഡിയ ഗ്രൂപ്പിലൂടെയോ ചോദിക്കാം.

പാഠാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഡോക്യുമെന്റുകൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ അധ്യാപകർ നിർദേശിക്കുന്ന മാധ്യമങ്ങളിലൂടെ മാത്രം ഷെയർ ചെയ്യുക.

പഠനാവശ്യത്തിനു മാത്രമാണ് ഫോൺ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.

അധ്യാപകരുടെ നിർദേശപ്രകാരം മാത്രമെ വെബ്‌സൈറ്റുകൾ സന്ദർശിക്കാവൂ.

അനാവശ്യമായ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കണം.

അപരിചിതമായ നമ്പരുകളിൽനിന്നുള്ള ഫോൺ കോളുകൾ വിദ്യാർഥികൾ അറ്റൻഡ് ചെയ്യുകയോ ആ നമ്പരിലേക്ക് തിരിച്ചുവിളിക്കുകയോ ചെയ്യരുത്.

ഒന്നിലധികം കുട്ടികൾ ഒന്നിച്ചാണ് ക്ലാസിൽ പങ്കുചേരുന്നതെങ്കിൽ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

Tags :