video
play-sharp-fill

വിക്ടര്‍ ജോര്‍ജ് സ്മാരകപുരസ്‌കാരം ബിബിന്‍ സേവ്യറിന്: ശിവപ്രസാദിനും റിജോ ജോസഫിനും ഷിയാമിക്കും പ്രത്യേക പരാമർശം

വിക്ടര്‍ ജോര്‍ജ് സ്മാരകപുരസ്‌കാരം ബിബിന്‍ സേവ്യറിന്: ശിവപ്രസാദിനും റിജോ ജോസഫിനും ഷിയാമിക്കും പ്രത്യേക പരാമർശം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:  അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെ.യു.ഡ.ബ്ല്യൂ.ജെ  ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് ദീപിക ദിനപത്രം തൊടുപുഴ ബ്യൂറോയിലെ  ഫോട്ടോ ജേണലിസ്റ്റ് ബിബിന്‍ സേവ്യര്‍ അര്‍ഹനായി.
അടിമാലി എട്ടുമുറി പാലവളവില്‍  ഉരുള്‍പൊട്ടലിനിടെ മണ്ണിനടിയില്‍പ്പെട്ട കുരുന്നിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് അഗ്‌നിശമന സേനാംഗം ഓടുന്ന ചിത്രമാണ് പുരസ്‌കാരത്തിനര്‍ഹമായത്.

2018 ഓഗസ്റ്റ് 10ന് ദീപിക കോട്ടയം എഡീഷന്റെ ഒന്നാം പേജില്‍ ജീവനായിരുന്നു എന്ന അടിക്കുറിപ്പിലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ചിത്രം പ്രസിദ്ധീകരിച്ചത്. പ്രളയജലം വിഴുങ്ങും മുമ്പ് ചെറുതോണി പാലത്തിലൂടെ ദുരന്തനിവാരണ സേനാംഗം കുട്ടിയുമായി പായുന്ന ചിത്രങ്ങൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. എന്നാൽ ഒരേ
ആംഗിളിൽ തന്നെ അല്പം പോലും വ്യത്യാസമില്ലാതെ ഒന്നിലധികം ചിത്രങ്ങൾ ഉണ്ടായിരുന്നതിനാൽ വ്യത്യസ്ഥമായ മറ്റൊരു ചിത്രംതിരഞ്ഞെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി. ശിവപ്രസാദ് (മാതൃഭുമി ), റിജോ ജോസഫ് ( മലയാള മനോരമ) , ഷിയാമി ( ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ) എന്നിവരുടെ ചിത്രങ്ങളാണ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായത്.

ബി.ജയചന്ദ്രന്‍ (റിട്ട.ഫോട്ടോ എഡിറ്റര്‍ , മലയാള മനോരമ* ) എസ്. ഗോപകുമാര്‍ ( സ്‌പെഷ്യല്‍ ന്യുസ് ഫോട്ടോഗ്രഫര്‍ ദ് ഹിന്ദു) ഹാരിസ് കുറ്റിപ്പുറം ( ഫോട്ടോ എഡിറ്റര്‍, മാധ്യമം ) എന്നിവരടങ്ങിയ  വിധി നിര്‍ണയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

പ്രളയം എന്ന  പ്രമേയത്തെ അടിസ്ഥാനമാക്കിയുളള 35 ചിത്രങ്ങളാണ് വിധി നിര്‍ണയ സമിതി പരിഗണിച്ചത്.വിക്ടര്‍ ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനമായ ജൂലൈ 9ന് കോട്ടയം പ്രസ്‌ക്ലബില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും