video
play-sharp-fill

സോഷ്യൽ മീഡിയ താരം വിബിതയുടെ ഗ്ലാമറിൽ മല്ലപ്പള്ളി മയങ്ങിയില്ല: മല്ലപ്പള്ളിയെ കൂടുതൽ ചുവപ്പിച്ച് ലതാകുമാരി: വിബിതയെ തകർത്ത ലതാകുമാരിയെ അറിയാം

സോഷ്യൽ മീഡിയ താരം വിബിതയുടെ ഗ്ലാമറിൽ മല്ലപ്പള്ളി മയങ്ങിയില്ല: മല്ലപ്പള്ളിയെ കൂടുതൽ ചുവപ്പിച്ച് ലതാകുമാരി: വിബിതയെ തകർത്ത ലതാകുമാരിയെ അറിയാം

Spread the love

തേർഡ് ഐ ബ്യൂറോ

പത്തനംതിട്ട: തിരഞ്ഞെടുപ്പിന് ആദ്യമിറക്കിയ പോസ്റ്റർ മുതൽ ഹിറ്റാക്കിയ സ്ഥാനാർത്ഥി ഫലം വന്നപ്പോൾ പൊട്ടി. ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിൽ ഗ്ലാമർ കൊണ്ട് വിജയം പിടിക്കാമെന്ന് കരുതിയ വൈറല്‍ സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബുവാണ് പൊട്ടിയത്. ഒരു ചെറിയ വാര്‍ഡിനെ കേരളക്കരയാകെ പ്രശസ്തമായിക്കിയപ്പോള്‍ പലരും ഇത്തവണ വിജയം വിബിതക്കൊപ്പമായിരിക്കുമെന്ന് കരുതിയിരുന്നു.

വിബിതയുടെ സ്ഥാനാര്‍ത്ഥിത്വം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചപ്പോള്‍ മല്ലപ്പള്ളിക്കാര്‍ തങ്ങളുടെ സമ്മതിദാനം നല്‍കിയത് ഈ ആഘോഷങ്ങളിലൊന്നുംപെടാത്ത സികെ ലതാകുമാരി എന്ന സ്ത്രീക്കാണ്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്ന ലതാകുമാരി 10469 വോട്ടുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ തെരഞ്ഞെടുപ്പിലെ വിജയം ലതാകുമാരിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. 1995 മുതല്‍ 2015 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. ഇത്തവണ വിബിത ബാബുവിന്റെ താരത്തിളക്കത്തില്‍ ഒലിച്ചുപോവാതെ ഈ സീറ്റ് എല്‍ഡിഎഫിന് നേടിക്കൊടുത്തു ലതാകുമാരി.

സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം, അങ്കണവാടി വര്‍ക്കേര്‍സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, അങ്കണ വാടി അധ്യാപിക, സിഐടിയു മുന്‍ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ക്ക് ശേഷമാണ് മല്ലപ്പള്ളി ഡിവിഷന്‍ പ്രതിനിധിയായി ലതാകുമാരി അമരത്തെത്തുന്നത്.

ഒരു പൊതുപ്രവര്‍ത്തകയ്‌ക്കൊപ്പം മികച്ചൊരു കര്‍ഷകയെന്ന ഖ്യാതിയും സികെ ലതാകുമാരി നേടിയിട്ടുണ്ട്. 28 വര്‍ഷമായി തരശായിക്കിടന്ന വെണ്ണീര്‍വിള പാടശേഖരം പാട്ടത്തിനെടുത്തത് സ്വന്തം കൃഷിഭൂമിക്കൊപ്പം കൃഷി നടത്തി വിജയ ഗാഥ സൃഷ്ടിച്ചിരുന്നു ലതാകുമാരി. 47 ഏക്കറില്‍ നിന്ന് 60 ടണ്‍ നെല്ലാണ് അന്ന് ലതാകുമാരിയും സംഘവും കൊയ്‌തെടുത്തത്. മൂന്ന് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ചെയ്ത കൃഷിയില്‍ ചെയ്ത വാഴകൃഷിയു മുന്‍പൊരിക്കല്‍ ജനശ്രദ്ധ നേടിയിരുന്നു.

ഭര്‍ത്താവ് വി ആര്‍ സജിയും മക്കളായ സജിന, അജ്ഞന, മരുമകന്‍ സുജിത് എന്നിവരടങ്ങുന്ന കുടുംബവും ലതാകുമാരിക്കൊപ്പം പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.