
കൊച്ചി: കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വിവിധ തസ്തികകളിലായി നിയമനങ്ങള്‍ നടക്കുന്നു.
ക്ലര്‍ക്ക് മുതല്‍ ഫാര്‍മസിസ്റ്റ് വരെ ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുത്ത് ജോലി നേടാനുള്ള അവസരമാണുള്ളത്.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ തൃശൂര്‍ കൊക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്പിറ്റലില്‍ പുതിയ റിക്രൂട്ട്‌മെന്റ്.
ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഫാര്‍മസി അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് തസ്തികകളിലാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
ക്ലര്‍ക്ക് കം അക്കൗണ്ടന്റ് = 01 ഒഴിവ്
ഫാര്‍മസി അസിസ്റ്റന്റ് = 01 ഒഴിവ്
ഫാര്‍മസിസ്റ്റ് = 01 ഒഴിവ്
യോഗ്യത
ക്ലര്‍ക്ക് കം അക്കൗണ്ടന്റ്
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.
ഫാര്‍മസി അസിസ്റ്റന്റ്
പ്രീഡിഗ്രി / പ്ലസ് ടു/ വിഎച്ച്‌എസ്‌ഇ
ഫാര്‍മസിയില്‍ ഡിപ്ലോമ (ഡി-ഫാം)
ഫാര്‍മസിസ്റ്റ്
ഫാര്‍മസിയില്‍ ഡിപ്ലോമ (ഡി-ഫാം) or തത്തുല്യ യോഗ്യത വേണം.
കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ അംഗീകൃത രജിസ്‌ട്രേഷന്‍.
ശമ്പളം
ക്ലര്‍ക്ക് കം അക്കൗണ്ടന്റ് = ജോലി ലഭിച്ചാല്‍ 22,240 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.
ഫാര്‍മസി അസിസ്റ്റന്റ് = ജോലി ലഭിച്ചാല്‍ 19310 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.
ഫാര്‍മസിസ്റ്റ് = ജോലി ലഭിച്ചാല്‍ 25750 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.
ഇന്റര്‍വ്യൂ വിവരങ്ങള്‍
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്പിറ്റലില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അഭിമുഖ സമയത്ത് പ്രായം, ജാതി, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, കോപ്പിയും കൈവശം വെയ്ക്കണം.
ഇന്റര്‍വ്യൂ തീയതി
ക്ലര്‍ക്ക് കം അക്കൗണ്ടന്റ്: 26.07.2025 രാവിവെ 9 മണി.
ഫാര്‍മസി അസിസ്റ്റന്റ് : 26.07.2025 ഉച്ചക്ക് 12 മണി.
ഫാര്‍മസിസ്റ്റ്: 26.07.2025 ഉച്ചക്ക് ശേഷം 2 മണി.
സ്ഥലം: Karshak amithra Medical Store, UVH. Kokkalai