Spread the love

കോട്ടയം: കുട്ടികളുടെയും മുതിർന്നവരുടെയും ലഞ്ച് ബോക്സില്‍ കൊടുത്തുവിടാൻ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കിയാലോ? കിടിലൻ സ്വാദില്‍ തയ്യാറാക്കാം ഒരു വെജിറ്റബിള്‍ പുലാവ്.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

നെയ്യ് ഒന്നര സ്പൂണ്‍
അര കപ്പ് ബസുമതി അരി വെള്ളത്തില്‍ കുതിര്‍ക്കുക
ജീരകം
പട്ട
ഗ്രാമ്പൂ
ബേ ലീവ്സ്‌
ഉള്ളി അരിഞ്ഞത് -അര കപ്പ്
ഗ്രീന്‍ & റെഡ് ബെല്‍ പെപ്പെര്‍ – ചെറുതായി അരിഞ്ഞത് അര കപ്പ്
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -ഒന്നര സ്പൂണ്‍
പച്ചമുളക് പേസ്റ്റ് – ഒരു സ്പൂണ്‍
ക്യാരറ്റ്-ഗ്രീന്‍ പീസ്-ബീന്‍സ്‌ – ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാത്രത്തില്‍ നെയ്യൊഴിച്ച്‌ അതില്‍ ജീരകം, പട്ട, ഗ്രാമ്ബൂ, ബേ ലീവ്സ്‌ എന്നിവ ഇട്ട ശേഷം അതിലേക്ക് പച്ചക്കറികള്‍ ഇട്ടു വഴറ്റി അടച്ചു വച്ച്‌ വേവിക്കുക. അതിലേക്കു അരി, അണ്ടിപ്പരിപ്പ്, മുന്തിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി മൂന്നു മിനിറ്റ് അടച്ചു വച്ച്‌ വേവിക്കുക. ശേഷം ഒരു കപ്പ് വെള്ളം ചേര്‍ത്ത് വെള്ളം വറ്റുന്നവരെ വേവിക്കുക. സ്വാദിഷ്ടമായ വെജ് പുലാവ് റെഡി.