ഡി​ഗ്രീ യോ​ഗ്യത ഉള്ളവരാണോ നിങ്ങൾ…? മൃ​ഗസംരക്ഷണ വകുപ്പിന് കീഴിൽ ഒഴിവുകൾ, പരീക്ഷ ഇല്ലാതെ നേരിട്ട് ജോലിയിൽ പ്രവേശിക്കാം, മാസം 40,000ത്തിനു മുകളിൽ ശമ്പളം, അഭിമുഖം ജൂലൈ 29ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ…

Spread the love

ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കിവരുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള എ.ബി.സി കേന്ദ്രങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്‍ക്കാലിക നിയമനമാണ്. ഇതലേക്കായി കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെയാണ് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്.

വെറ്ററിനറി സയന്‍സിലെ ബിരുദ്ധധാരികളായ എ.ബി.സി ട്രെയിനിങ് കഴിഞ്ഞ തൊഴില്‍രഹിതര്‍ക്ക് മുന്‍ഗണന. നിയമന കാലാവധി ആറുമാസം. മാസവേതനം 44020 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറില്‍ ജൂലൈ 29ന് രാവിലെ 10.30ന് കൂടിക്കാഴ്ച ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2520297.