video
play-sharp-fill

Tuesday, May 20, 2025
HomeMainഖത്തറിലെ വ്യവസായിയുടെ ഭാര്യയുമായുള്ള സൗഹൃദത്തിലുണ്ടായ സംശയം ; കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് വിദേശത്ത് ; കേരളത്തിൽ...

ഖത്തറിലെ വ്യവസായിയുടെ ഭാര്യയുമായുള്ള സൗഹൃദത്തിലുണ്ടായ സംശയം ; കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് വിദേശത്ത് ; കേരളത്തിൽ നടപ്പിലാക്കി ; റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ നിർണായക വിധി ഇന്ന്

Spread the love

സ്വന്തം ലേഖകൻ  

തിരുവനന്തപുരം: മടവൂര്‍ പടിഞ്ഞാറ്റേലാ ആശാഭവനില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. വിദേശത്ത് വച്ച് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ പ്രതികള്‍ 2018 മാര്‍ച്ച് 18-ന് പുലര്‍ച്ചെ രണ്ടിന് മടവൂരുള്ള രാജേഷിന്റെ മെട്രാസ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്ന റെക്കോഡിങ് സ്റ്റുഡിയോയിലിട്ട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാള്‍ജിയ എന്ന നാടന്‍ പാട്ട് സംഘാംഗങ്ങളായിരുന്നു രാാജേഷും കുട്ടനും. ഇരുവരും സമീപത്തെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കലാപരിപാടിക്ക് പാട്ട് പ്രാക്ടീസ് ചെയ്യുമ്പോഴായിരുന്നു പ്രതികളുടെ ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖത്തറിലെ വ്യവസായിയായ സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നില്‍. സത്താറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ സാലിഹ് എന്ന അലിബായി വഴിയാണ് ക്വട്ടേഷന്‍ നടപ്പാക്കിയത്.

നേപ്പാള്‍ വഴി കേരളത്തിലെത്തിയ സാലിഹ് ക്വട്ടേഷന്‍ സംഘങ്ങളെ കൂട്ടാന്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുമുണ്ടാക്കി. വിദേശത്ത് സാലിഹിനൊപ്പം ജോലി ചെയ്തിരുന്നവരും മറ്റ് ക്വട്ടേഷന്‍ സംഘങ്ങളെയും ചേര്‍ത്തു. ഒരു വാഹനവും സംഘടിപ്പിച്ച ശേഷമാണ് പ്രതികള്‍ കൊലപാതകം ചെയ്തത്.

മുഖ്യപ്രതി സാലിഹ് വിദേശത്തേക്ക് രക്ഷപ്പെട്ടു. വിദേശത്തുനിന്നാണ് സാലിഹിനെ പൊലിസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സത്താര്‍ ഇപ്പോഴും വിദേശത്താണ്. 12 പ്രതികളുള്ള കേസില്‍ മുഖ്യസാക്ഷിയായിരുന്നത് രാജേഷിന്റെ സുഹൃത്ത് കുട്ടനായിരുന്നു.

ആക്രണത്തില്‍ പരിക്കേറ്റ കുട്ടന്‍ വിചാരണ വേളയില്‍ കോടതിയില്‍ വച്ച് പ്രതികളെ തിരിച്ചറിഞ്ഞു. വിചാരണയുടെ അന്തമഘട്ടത്തിലെത്തിപ്പോള്‍ ഗൂഡാലോചനയില്‍ വീണ്ടും സാക്ഷികളെ വിസ്തരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ ആവശ്യമുന്നയിച്ചതാണ് വലിയ തിരിച്ചടിയായത്. വീണ്ടും സാക്ഷി വിസ്താരത്തിന് അവരംവന്നപ്പോള്‍ പ്രതിഭാഗം ദൃക്‌സാക്ഷിയായ കുട്ടനെ വീണ്ടും വിസ്തരിച്ചു.

പ്രതികളെ കണ്ടില്ലെന്ന് മുഖ്യസാക്ഷിമൊഴിമാറ്റിയത് പൊലിസിന് വലിയ തിരിച്ചടിയായി. പ്രോസിക്യൂട്ടറെ മാറ്റാന്‍ റൂറല്‍എസ്പി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസക്യൂല്‍ന് കത്ത് നല്‍കി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയാണ് വാദം പൂര്‍ത്തിയാക്കിയത്. 120 സാക്ഷികളെ വിസ്തരിച്ചു. 51 തൊണ്ടിമുതലും 328 രേഖകളും കോടതി പരിശോധിച്ചു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments