
വെർച്ചൽ റിയാലിറ്റിയുടെ വിസ്മയ കാഴ്ചകൾ ഒരുക്കി കുമരകം വാെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായന വർഷം തുടങ്ങുകയാണ്
കുമരകം : നൂതന സാങ്കേതിക വിദ്യയായ വെർച്ചൽ റിയാലിറ്റിയുടെ വിസ്മയ കാഴ്ചകൾ ഒരുക്കി കുമരകം വാെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായന വർഷം തുടങ്ങുകയാണ്. കേരളത്തിലെ മൂന്ന് സ്കൂളുകൾക്ക് മാത്രം സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ള വെർച്ചൽ റിയാലിറ്റി ലാബുകളിൽ ഒന്നാണിത്. യൂ.പി മുതൽ പ്ലസ് ടു തലം വരെയുള്ള കുട്ടികൾക്ക് ഈ സൗകര്യം ഉപയോഗിക്കുവാനാകും
വെർച്ചൽ റിയാലിറ്റി ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഇന്നലെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.എസ് സുഗേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബിയാട്രീസ് മരിയ പി.എക്സ് സ്വാഗതം ആശംസിച്ചു.
ഗവ ഹൈസ്കൂളിൽ ഈ സൗകര്യം ലഭിച്ചത് നാടിനും കുട്ടികൾക്കും സന്തോഷവും അവരുടെ വിദ്യാഭ്യാസം കൂടുതൽ ആധുനിവൽക്കരിക്കുവാൻ സഹായിക്കുകയും ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കായുള്ള അവാർഡ് ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആദ്യകാല കണക്ക് അധ്യാപകനും ആയിരുന്ന ഉതുപ്പു സാറിൻ്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിൻ്റെ കുടുംബം ഏർപ്പെടുത്തിയ ഉതുപ്പു സാർ മെമ്മോറിയൽ ക്യാഷ് അവാർഡ് വിതരണം അദ്ദേഹത്തിന്റെ മകൻ മാത്യു ഉതുപ്പ് നിർവ്വഹിച്ചു. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയം നേടിയ വിദ്യാർത്ഥികൾക്കും പ്ലസ് ടു പരീക്ഷയിൽ കണക്ക് വിഷയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവരിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കും ആണ് ക്യാഷ് അവാർഡ് നൽകിയത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ വി.എൻ ജയകുമാർ, ദിവ്യാ ദാമോദരൻ, പി.റ്റി.എ വൈസ് പ്രസിഡന്റ് ആഷ്ലി ജോസഫ്, എച്ച്.എം ഇൻചാർജ് ആശാ ബോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ പൂജ ചന്ദ്രൻ കൃതജ്ഞത അറിയിച്ചു.
എന്താണ് വെർച്ചൽ റിയാലിറ്റി ലാബ് ?
വെർച്വൽ റിയാലിറ്റി അഥവാ സാങ്കല്പികയാഥാ൪ത്ഥ്യം എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്ന അയഥാർത്ഥലോകമാണ് വെർച്വൽ റിയാലിറ്റി. കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്.
വെർച്വൽ റിയാലിറ്റി ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് കൃത്രിമ ലോകത്തെ നോക്കാനും അതിൽ ചുറ്റിക്കറങ്ങാനും വെർച്വൽ സവിശേഷതകളുമായോ ഇനങ്ങളുമായോ ഇടപഴകാനും കഴിയും. കണ്ണുകൾക്ക് മുന്നിൽ ഒരു ചെറിയ സ്‌ക്രീനുള്ള ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേ അടങ്ങിയ വിആർ ഹെഡ്‌സെറ്റുകളാണ് സാധാരണയായി ഇഫക്റ്റ് സൃഷ്‌ടിക്കുന്നത്.