
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; അനിയനെയും പെൺ സുഹൃത്തിനെയും കൊലപ്പെടുത്തിയത് വിശദീകരിച്ച് അഫാൻ; തെളിവെടുപ്പിനിടെയും കൂസലില്ലാതെ പ്രതി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അഫാനെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി.
അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരുന്നു തെളിവെടുപ്പ്. വൻ പൊലിസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. വൈകിട്ട് നാലരയോടെയാണ് പൊലിസ് സംഘം അഫാനുമായി പാങ്ങോട് സ്റ്റേഷനിൽ നിന്നിറങ്ങിയത്.
ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുനാദ് അടക്കമുള്ള ഉദ്യഗസ്ഥരുടെ കീഴിൽ വൻ പൊലീസ് സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ്. അഫാന്‍റെ അമ്മൂമ്മ സൽമാബീവിയുടെ വീട്ടിലേക്കാണ് ആദ്യമെത്തിയത്. നിരവധി നാട്ടുകാരും ഇവിടെ തടിച്ചു കൂടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്‍റെ അകത്തേക്ക് കയറിയശേഷം അഫാൻ കൊല നടത്തിയ രീതി പൊലീസിന് മുന്നിൽ വിശദീകരിച്ചു. പത്തു മിനിറ്റ് നേരത്തെ തെളിവെടുപ്പിനുശേഷം വെഞ്ഞാറമൂടിലെ അഫാന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെയും നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. വീട്ടില്‍ വെച്ച് അമ്മയെ ആക്രമിച്ചതും സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും വിശദീകരിച്ചു.