സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെമ്പായത്ത് ഇന്നലെ നടന്ന തീപിടിത്തത്തില്‍ മരിച്ച ജീവനക്കാരന്‍ നിസാം മൂന്നാഴ്ച മുൻപായിരുന്നു കടയില്‍ ജോലിയ്ക്കെത്തിയത്. മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നിസാം.
ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം നടന്നത്. വെല്‍ഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി പെയിന്റിലേയ്ക്ക് വീണാണ് ഹാര്‍ഡ്‌വെയര്‍ കടയ്ക്ക് തീപിടിച്ചത്. 15മിനിറ്റിനുള്ളില്‍ നാല് നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു.
ഫയര്‍ഫോഴ്സിന്റെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തെ തുടര്‍ന്നാണ് തീ അണച്ചത്. തീ പടര്‍ന്ന സമയത്ത് മൂന്നാം നിലയിലായിരുന്നു നിസാം. കാലില്‍ വെരിക്കോസ് രോഗമുള്ളതിനാല്‍ നിസാമിന് വേഗത്തില്‍ നടക്കാന്‍ കഴിയില്ലായിരുന്നു. അതിനാലാവാം തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ കഴിയാത്തതെന്നാണ് നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി പന്ത്രണ്ട് മണിയോടെയാണ് കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
കടയില്‍ 15 കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കടയ്ക്ക് ഇന്‍ഷുറന്‍സോ സ്ഥാപനത്തില്‍ തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.