പ്രളയം: വേമ്പനാട്ടുകായൽ കുപ്പത്തൊട്ടിയായി

പ്രളയം: വേമ്പനാട്ടുകായൽ കുപ്പത്തൊട്ടിയായി

സ്വന്തം ലേഖകൻ

കുമരകം: വെള്ളപ്പൊക്കത്തെ തുടർന്ന് വേമ്പനാട്ടു കായൽ കുപ്പത്തൊട്ടിയായി. സമസ്ത കാർഷിക മേഖലയ്ക്കും ഉണ്ടായത് കനത്ത നഷ്ടമാണെന്ന് കെ.സുരേഷ് കുറുപ്പ് എംഎൽഎ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ദൂരദർശനും കുമരകം കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം സംഘടിപ്പിച്ച കേരളം അതിജീവനത്തിലേക്ക് എന്ന പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിതർ, ജനപ്രതിനിധികൾ ശാസ്ത്രജ്ഞർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജലപ്രളയ രക്ഷാപ്രവർത്തകർ എന്നിവർ പങ്കെടുത്തു. കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ജി. ജയലക്ഷ്മി പരിപാടിക്കു നേതൃത്വം നൽകി.