വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം സിനിമയാകുന്നു
സ്വന്തം ലേഖകൻ
ചെന്നൈ :എൽ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റ ജീവിതം സിനിമയാകുന്നു. ‘ദ റേജിങ്ങ് ടൈഗർ ‘ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോബി സിംഹയാണ് നായകനാകുന്നത്. വേലുപ്പിള്ള പ്രഭാകരന്റെ ജനനം മുതൽ തമിഴ് പുലിയായി പോരാട്ടങ്ങളിൽ ഏർപ്പെടുന്നതു വരെയുള്ള ജീവിതം സിനിമ ചർച്ച ചെയ്യും.സ്റ്റുഡിയോ 18 നിർമിക്കുന്ന ചിത്രം വെങ്കിടേഷ് കുമാർ സംവിധാനം ചെയ്യും. എട്ട് വർഷം നീണ്ട മുന്നൊരുക്കങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് സംവിധായകൻ ചിത്രവുമായി മുന്നോട്ട് വരുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ പേട്ടയിലാണ് ബോബി സിംഹ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഹരി സംവിധാനം ചെയ്ത സാമി 2 ആണ് സിംഹയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
Third Eye News Live
0