video
play-sharp-fill
കേന്ദ്രം കുറച്ചിട്ടും വഴങ്ങാതെ കേരളം; നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

കേന്ദ്രം കുറച്ചിട്ടും വഴങ്ങാതെ കേരളം; നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും നികുതി ഒഴിവാക്കി പെട്രോൾ ഡീസൽ വിലയിൽ കുറവു വരുത്തണമെന്ന മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നിർദേശം ധനമന്ത്രി തോമസ് ഐസക്ക് തള്ളി. ഡീസലിന് 14 രൂപയും പെട്രോളിന് 9 രൂപയുമാണ് കേന്ദ്രം നികുതിയിൽ വർധിപ്പിച്ചിട്ടുളളത്. ഇത്ര ഉയർന്ന തുക വർധിപ്പിച്ചിട്ടാണ് ഇപ്പോൾ രണ്ടര രൂപ കുറച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിനും ഡീസലിനും ഉണ്ടായിരുന്ന വില എത്രയാണോ, അത്രയും വില കുറയ്ക്കാൻ കേന്ദ്രം തയ്യാറാകണം. അങ്ങനെയെങ്കിൽ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ പെട്രോൾ-ഡീസൽ വില രണ്ടര രൂപ കുറച്ചിട്ടുണ്ട്.