video
play-sharp-fill
വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 12-മത് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 12-മത് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി

സ്വന്തം ലേഖകൻ

വേളൂർ : ചരിത്രവും പരിപാവനുമായ വേളൂർ മേജർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 12-മത് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി.

യജ്ഞാചാര്യൻ ഹോരക്കാട്ട് ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഡിസംബർ 1 മുതൽ 8 വരെയാണ് ക്ഷേത്രാങ്കണത്തിൽ സപ്താഹയജ്ഞം നടത്തപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തളിയിൽ മഹാദേവക്ഷേത്രത്തിൽ നിന്നും തിരിതെളിയിച്ച് യജ്ഞവേദിയിൽ സമർപ്പിക്കാനുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയശേഷം, പുത്തനങ്ങാടി ദേവിക്ഷേത്രം, കിഴക്കേക്കര ധർമ്മശാസ്താ ക്ഷേത്രം, കോയിക്കളം ശിവപാർവ്വതി ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാറപ്പാടം ദേവീക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു.

തുടർന്ന് യജ്ഞശാലയ്ക്ക് സമീപം കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ എം.ജെ അരുൺ ഭദ്രദീപം കൊളുത്തി ആശംസ അറിയിച്ചു.

ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.എസ് അജയൻ, സെക്രട്ടറി അഭിലാഷ്.ആർ , വൈ:പ്രസിഡന്റ് ജിജീഷ് എൻ ദർശന,ജോ: സെക്രട്ടറി വി പി മുകേഷ്, കമ്മിറ്റി അംഗങ്ങളായ മനോജ് നാലുകണ്ടം, ഹരികുമാർ വെള്ളാക്കൽ, എം.ടി സുരേഷ്, ടി. ബൈജു, ശ്രീജിത്ത്, സുഭദ്ര പവിത്രൻ, അനിതാ മോഹൻ തുടങ്ങിയവർ സംസാരിച്ചു.