
വെള്ളൂർ : വെള്ളൂർ . ബസ് സ്റ്റാൻഡിനുള്ളിലെ ജൈവമാലിന്യ സംസ്‌കരണ സംവിധാനം നാട്ടുകാർക്ക് തലവേദന.
ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള തുമ്പൂർമുഴി മോഡൽ ജൈവ മാലിന്യ കേന്ദ്രം പരിപാലനമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ഹരിതകർമസേന അംഗങ്ങൾ ഹോട്ടലുകളിൽ നിന്നും പച്ചക്കറിക്കടകളിൽനിന്നും ശേഖരിക്കുന്ന മാലിന്യം ഇതിനുള്ളിലാണ് ഇടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് വളമാക്കി സംസ്‌കരിച്ചെടുക്കാൻ കൃത്യമായ അളവിൽ ഇനോക്കുലം ചേർക്കേണ്ടതുണ്ട്.
അങ്ങനെ ചെയ്യാതിരിക്കുമ്പോഴാണ് മാലിന്യം സംസ്‌കരിക്കപ്പെടാതെ ദുർഗന്ധം ഉയരുന്നതും ഈച്ചകളും കൊതുകുകളും പ്രദേശത്ത് വ്യാപിക്കുന്നതും.
ഹരിതകർമസേന അംഗങ്ങൾ അല്ലാതെ മറ്റുള്ളവരും ഇതിനുള്ളിൽ മാലിന്യം തള്ളി പോകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
മാലിന്യം കുന്നുകൂടിയതോടെ ദുർഗന്ധം വമിക്കുന്നു. ഈച്ചകൾ പെരുകി ഭക്ഷണം കഴിക്കാൻപോലും കഴിയാത്ത സാഹചര്യമാണെന്ന്
സമീപത്തെ തടിമിൽ തൊഴിലാളികൾ പറഞ്ഞു. ജൈവമാലിന്യ സംസ്‌കരണത്തിൽ ദൈനംദിന പരിപാലനവും സമീപത്തുള്ള വ്യവസായ സ്ഥാപനങ്ങൾ പുറന്തള്ളുന്ന മാലിന്യങ്ങളുടെ അളവ് പരിശോധിക്കാൻ നിരന്തര ഇടപെടലും ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.




