
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വർഗീയ പരാമർശവുമായി എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സതീശൻ ഈഴവ വിരോധിയാണെന്നും ഈഴവനായ കെ സുധാകരനെ സതീശൻ ഒതുക്കിയെന്നുമാണ് വെള്ളാപ്പള്ളിയുടെ പരാമർശം. ഇതുപോലൊരു പരമ പന്നനെ താൻ കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നാല്‍, ഗുരുദേവൻ ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളാണ് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നതെന്നും ആര് വർഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും വി ഡി സതീശൻ തിരിച്ചടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് വി ഡി സതീശൻ നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. മുഖ്യമന്ത്രിയാകാൻ നടക്കുന്നു. സ്ഥാനം ഉറപ്പിക്കാനുള്ള നീക്കമാണിതെല്ലാം. തന്നെ കണ്ണെടുത്താല്‍ കണ്ടുകൂടാ- വെള്ളാപ്പള്ളി ആരോപിച്ചു.
ഈഴവ വിരോധം കാണിച്ചിട്ടില്ലെന്നും ഗുരുദേവ ദർശനങ്ങളാണ് പിന്തുടരുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.