video
play-sharp-fill
എസ്.എൻ.ഡി.പിയെ തകർക്കാൻ സംഘപരിവാർ അയച്ച ചാവേറുകളാണ് സുഭാഷ് വാസുവും ടി.പി സെൻകുമാറും : വെള്ളാപ്പള്ളി നടേശൻ

എസ്.എൻ.ഡി.പിയെ തകർക്കാൻ സംഘപരിവാർ അയച്ച ചാവേറുകളാണ് സുഭാഷ് വാസുവും ടി.പി സെൻകുമാറും : വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: സുഭാഷ് വാസുവിൻറെയും ടി.പി. സെൻകുമാറിൻറെയും പിന്നിൽ സംഘപരിവാറാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ വ്യക്തമായി വരുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. എസ്.എൻ.ഡി.പിയെ തകർക്കാൻ സംഘപരിവാർ അയച്ച ഈ ചാവേറുകൾ സ്വയം ബോംബ് പൊട്ടി മരിക്കുകയായിരുന്നു.

നുഴഞ്ഞുകയറി എസ്.എൻ.ഡി.പിയെ തകർക്കുകയെന്ന സംഘപരിവാർ ലക്ഷ്യം ഇതോടെ ദയനീയമായി പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ചുരുക്കപ്പേരിന് അപ്പുറം എസ്.എൻ.ഡി.പിയെ കുറിച്ച് സെൻകുമാറിന് ഒന്നുമറിയില്ല, മുഴുവൻ പേര് തെറ്റാതെ പറയാൻപോലും കഴിഞ്ഞെന്നും വരില്ല. ഈ കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് ഇദ്ദേഹം എസ്.എൻ.ഡി.പിയിൽ അംഗത്വം എടുത്തത് പോലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഭാഷ് വാസുവിന് സമുദായ അംഗങ്ങളുടെയിടയിൽ ഒരു സ്വാധീനവും ഇല്ലെന്നുള്ളതിൻറെ ഏറ്റവും വലിയ തെളിവാണ് മാവേലിക്കര യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയപ്പോൾ 110 ശാഖകളിലൊന്നിൽപോലും ചെറുചലനം പോലുമുണ്ടായില്ലെന്നതെന്ന് അദ്ദേഹം പറഞ്ഞു.