പലരും കൊല്ലാൻ ശ്രമിച്ചു, പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി; പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല: വെള്ളാപ്പള്ളി നടേശൻ

Spread the love

തനിക്കെതിരായ എല്ലാ വിമർശനങ്ങളെയും തള്ളിക്കളഞ്ഞ് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പലരും കൊല്ലാൻ ശ്രമിച്ചു, പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി എന്നാൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും “പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല” എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം എസ്‌എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിന് ശേഷം സംസാരിക്കവേ ആണ് അദ്ദേഹം ഇത് പറഞ്ഞത്.

video
play-sharp-fill

ഈഴവ സമുദായത്തിന് വേണ്ടത്ര രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ആരോപിച്ച വെള്ളാപ്പള്ളി, കോട്ടയത്ത് ആകെ ഒരു എംഎൽഎ മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി. കോട്ടയത്ത് ഈഴവന്റെ വോട്ടിന് വിലയില്ലെന്നും അത് വിലയുള്ളതാക്കേണ്ടതുണ്ടെന്നും പറഞ്ഞു. മറ്റ് സമുദായങ്ങൾ സംഘടിതരായിരിക്കുമ്പോൾ ഈഴവ സമുദായം പിന്നാക്കത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.