video
play-sharp-fill

തറവാടി നായന്മാര്‍ മാത്രം വോട്ട് ചെയ്താല്‍ തരൂര്‍ ജയിക്കുമോ; തറവാടി നായര്‍ പരാമര്‍ശത്തോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീര്‍ന്നെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ

തറവാടി നായന്മാര്‍ മാത്രം വോട്ട് ചെയ്താല്‍ തരൂര്‍ ജയിക്കുമോ; തറവാടി നായര്‍ പരാമര്‍ശത്തോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി തീര്‍ന്നെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ:എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഈ പറഞ്ഞ വിഭാഗം മാത്രം വോട്ട് ചെയ്താല്‍ തരൂര്‍ ജയിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

ഡല്‍ഹി നായരായിരുന്ന ആള്‍ പെട്ടെന്ന് കേരള നായരും,വിശ്വപൗരനുമായി.ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കിൽ ആക്രമിക്കാൻ ആളുകൾ ഉണ്ടാകുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ല എന്നും വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ വച്ച് വിമർശിച്ചു.

അതിനിടെ സംസ്ഥാന കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലെ പരോക്ഷ പോര് തുടരുകയാണ്.മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന തരൂരിന്റെ മറുപടി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനുള്ള മറുപടിയാണ്.ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ലെന്നും കേരളത്തില്‍ കൂടുതല്‍ ക്ഷണം കിട്ടുന്നുണ്ടെന്നും തന്നെ നാട്ടുകാര്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ തരൂര്‍ സംസ്ഥാനത്തെ പരിപാടികളില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കി.