video
play-sharp-fill

Saturday, May 24, 2025
HomeMainമലപ്പുറം ജില്ലയെ കുറിച്ച്‌ വിദ്വേഷ പരാമർശം; 'വെള്ളാപ്പള്ളിക്കെതിരെ നടപടി വേണം, സ്വീകരണത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കരുത്': സമസ്ത...

മലപ്പുറം ജില്ലയെ കുറിച്ച്‌ വിദ്വേഷ പരാമർശം; ‘വെള്ളാപ്പള്ളിക്കെതിരെ നടപടി വേണം, സ്വീകരണത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കരുത്’: സമസ്ത എപി വിഭാഗത്തിന്‍റെ മുഖപത്രം

Spread the love

കോഴിക്കോട്: മലപ്പുറം ജില്ലയെ കുറിച്ച്‌ വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമസ്ത എ പി വിഭാഗത്തിന്‍റെ മുഖപത്രമായ ‘സിറാജി’ല്‍ മുഖപ്രസംഗം.

പ്രതികള്‍ മുസ്ലിങ്ങള്‍ എങ്കില്‍ കല്‍ത്തുറങ്കില്‍ അടയ്ക്കുകയും അമുസ്ലിങ്ങള്‍ എങ്കില്‍ കണ്ണടയ്ക്കുകയും ചെയ്യുന്ന സമീപനമാണ് പൊലീസില്‍ നിന്നുണ്ടാവാറുള്ളത്. വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ അത് ആവർത്തിക്കരുതെന്ന് മുഖപ്രസംഗം ആവശ്യപ്പെട്ടു. എസ്‌എൻഡിപി യോഗം പ്രാദേശിക ഘടകം വെള്ളാപ്പള്ളിക്കൊരുക്കുന്ന സ്വീകരണ പരിപാടിയില്‍ മന്ത്രിമാർ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടു.

മലപ്പുറം പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും സമുദായ അംഗങ്ങള്‍ വായു ശ്വസിക്കാൻ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നതെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാർക്ക് ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം ഈഴവ സമുദായത്തിലുള്ളവർ മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളത്.

മുസ്ലിം ലീഗുകാർ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പറഞ്ഞതില്‍ ഒരു വാക്കുപോലും പിൻവലിക്കാനില്ലെന്നായിരുന്നു പരാമർശം ചർച്ചയായ ശേഷവും വെള്ളാപ്പള്ളിയുടെ പ്രതികരണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments