മുള്ളൻപന്നിയെ തലയ്‌ക്കടിച്ച്‌ കൊന്ന കേസ്; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്ക് ജാമ്യം

Spread the love

തിരുവനന്തപുരം: നാട്ടിലിറങ്ങിയ മുള്ളൻപന്നിയെ തലയ്‌ക്കടിച്ചുകൊന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്ക് ജാമ്യം.

video
play-sharp-fill

നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസില്‍ ശശി കീഴടങ്ങിയത്. കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയായിരുന്നു കീഴടങ്ങല്‍.

വെള്ളനാട് വാളിയറ സ്വദേശി രജിതയുടെ വീട്ടിലാണ് കഴിഞ്ഞമാസം മുള്ളൻപന്നിയെ കണ്ടത്. ഇവിടെ വാടകയ്‌ക്ക് താമസിക്കുന്ന അരുണും കുടുംബവും മുള്ളൻപന്നിയെ കണ്ട കാര്യം നാട്ടുകാരെയും വെള്ളനാട് പഞ്ചായത്ത് അധികൃതരെയും അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് അംഗം ശൈലജ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയോട് വനംവകുപ്പിനെ അറിയിക്കാൻ പറയുകയും ചെയ്‌തു.