വെള്ളം ഡൗൺലോഡ് ചെയ്തവരും കണ്ടവരും കുടുങ്ങും ; സിനിമയുടെ എച്ച് ഡി പ്രിന്റ് ചോര്‍ന്നതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിര്‍മ്മാതാവ്
സ്വന്തം ലേഖകൻ
കൊച്ചി : തീയറ്ററുകൾ തുറന്നതിന് പിന്നാലെ പുറത്തിറങ്ങിയ ചിത്രമായിരുന്നു വെള്ളം. ചിത്രം തീയറ്ററിലെത്തിയതിന് പിന്നാലെ സിനിമയുടെ എച്ച് ഡി പ്രിന്റ് ചോര്‍ന്നിരുന്നു.
ഇതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിര്‍മ്മാതാവ് രഞ്ജിത്ത്. വെള്ളിയാഴ്ച്ച മുതൽ വെള്ളത്തിന്റെ തിയറ്റര്‍ എച്ച്‌ഡി പ്രിന്റുകള്‍ ടെലഗ്രം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. വെള്ളത്തിന്റെ പൈറസി ടീം പ്രിന്റുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വീണ്ടും പുതിയ പ്രിന്റുകള്‍ സമൂഹമാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് വെള്ളത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന് പിന്നില്‍ ഒരു മാഫിയയാണ്. വെള്ളിയാഴ്ച്ച മുതല്‍ സിനിമയുടെ പൈറസി ടീം ഇതിന്‍റെ ഉറവിടം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അതിനൊരു തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് വെള്ളം സിനിമയുടെ നിര്‍മ്മാതാവ് രഞ്ജിത്ത് വ്യക്തമാക്കി.
ഇതേ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് വലിയൊരു മാഫിയയാണെന്ന് മനസിലായി. 21ഉം 17ഉം വയസ് പ്രായമുള്ള പിള്ളേരാണ് ഇത് അപ്പ്‌ലോഡ് ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കിട്ടുന്നില്ല. വെള്ളിയാഴ്ച്ച മുതല്‍ ടെലഗ്രാം മുതല്‍ തമിഴ് റോക്കേഴ്‌സ് പോലുള്ള സൈറ്റുകളില്‍ ഇത് വന്നുകൊണ്ടിരിക്കുകയാണ്. തീയറ്റര്‍ ക്വാളിറ്റി പ്രിന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഞങ്ങള്‍ ഒരു ആന്റി പൈറസി ടീം ഉണ്ട്. അവര്‍ രാത്രി മുഴുവന്‍ ഇരുന്ന് ഇത് ഡിലീറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസമായി ഞങ്ങളാരും രാത്രി ഉറങ്ങിയിട്ടില്ല. കാരണം ഇത് രാത്രിയാണ് അപ്പ്‌ലോഡ് ചെയ്യുന്നത്. രാവിലെ ഇത് ആളുകള്‍ക്ക് ലഭിക്കും. ഒരുപാട് പേര് കണ്ടുകൊണ്ടിരിക്കുകയാണ്.
ഇത്രയും വലിയൊരു പ്രതിസന്ധിയില്‍ നമ്മള്‍ സിനിമ ചെയ്തിട്ട് ഇങ്ങനെയൊരു പ്രതികരണം ജനങ്ങളില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് ഞങ്ങള്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. എനിക്ക് വരുന്ന മെസേജുകളും വിശ്വസിക്കാന്‍ കഴിയാത്തതാണ് കേസ് കൊടുത്ത് പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്ക് എന്നാണ് എനിക്ക് മെസേജ് വരുന്നത്. എന്തായാലും പൊലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ടെന്നും നിർമ്മാതാവ് പറഞ്ഞു.
ജനുവരി 22നാണ് പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം തീയറ്ററുകളിൽ എത്തിയത്. . കേരളത്തില്‍ തീയറ്ററുകള്‍ തുറന്നതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ മലയാള ചിത്രമാണ് വെള്ളം. ചിത്രത്തില്‍ പൂര്‍ണ്ണ മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്.