വാഹനം വിറ്റിട്ടും ഉടമയുടെ പേര് മാറ്റിയില്ല; ഇ ചെല്ലാൻ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ…; പരിഹാരവുമായി മോട്ടോര്‍ വാഹനവകുപ്പ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സ്വന്തം വാഹനം വില്‍ക്കുന്നവര്‍ ആ സമയത്ത് തന്നെ സമീപത്തെ ആര്‍ടി ഓഫീസില്‍ ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. വാഹനം വിറ്റെങ്കിലും അത് വാങ്ങിയവര്‍ പേര് മാറാതെ ഉപയോഗിക്കുന്നു. ഇ-ചെല്ലാന്‍ തന്റെ പേരില്‍ വരുന്നുയെന്ന പരാതികള്‍ തുടരെ ഉയര്‍ന്ന സാഹചര്യത്തിലാണ് എംവിഡിയുടെ കുറിപ്പ്.

വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടണം അല്ലെങ്കില്‍ പൊലീസില്‍ പരാതിപ്പെട്ട് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും എംവിഡി അറിയിച്ചു. വാഹനം വാങ്ങിയ വ്യക്തിയെ അറിയില്ലെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള മാര്‍ഗവും എംവിഡി പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ത് ചെയ്യും ?

  • വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാൻ സഹകരിക്കാൻ ആവശ്യപ്പെടുക.
  • പോലീസില്‍ പരാതിപ്പെടുക.
  • വക്കീല്‍ നോട്ടിസ് അയക്കുക.
  • അതിനു ശേഷം ആര്‍ടി ഓഫീസില്‍ രേഖാമൂലം അറിയിച്ചു വണ്ടി ബ്ലാക്ക് ലിസ്റ്റ് ചെയ്യിക്കുക.
  • കേസുമായി മുന്നോട്ടു പോകുക.
  • വാഹനം വാങ്ങിയവരെ അറിയില്ല, പക്ഷേ ഇ-ചെല്ലാൻ നമ്മുടെ പേരില്‍ വരുന്നു ?

1. ഇ-ചെല്ലാൻ ഒരു ഉദ്യോഗസ്ഥൻ നേരിട്ട് വണ്ടി നിര്‍ത്തിച്ചു എഴുതിയതാണെങ്കില്‍ ഓടിച്ച ആളുടെ ഫോണ്‍ നമ്ബര്‍ ആ ചലാനില്‍ തന്നെ ഉണ്ടാകും. അതുവഴി നിലവില്‍ വാഹനം കൈവശം വച്ചിരിയ്ക്കുന്ന വ്യക്തിയെ ബന്ധപ്പെടാം.

2. ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെട്ട് പുതിയ ആള്‍ ഇൻഷുറൻസ് പുതുക്കുകയോ, പുക സര്‍ട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. അവിടെ നിന്ന് കോണ്‍ടാക്‌ട് ഫോണ്‍ നമ്ബര്‍ വാങ്ങാം.

3. പോലിസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുക്കുക.

4. മേല്‍ വിവരം ആര്‍ടിഒ ഓഫീസില്‍ അറിയിച്ചു വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുക.

പരിവാഹൻ സൈറ്റില്‍ താങ്കളുടെ ഫോണ്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുക. അധികാരപ്പെട്ട വാഹന പരിശോധകൻ ആ വാഹനം പരിശോധിക്കുന്നു എങ്കില്‍ മേല്‍ ബ്ലാക്ക് ലിസ്റ്റ് കണ്ട്, അതില്‍ പറഞ്ഞ നമ്ബറില്‍ നിങ്ങളെ വിളിക്കും. അതുവരെ ക്ഷമിക്കുക.

അല്ലെങ്കില്‍ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് തന്നെ കണ്ടെത്താൻ ശ്രമിക്കുക.

മേല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ വാഹനം വില്‍ക്കുമ്ബോള്‍ തന്നെ വില്‍ക്കുന്ന / വാങ്ങുന്ന ആളുടെ ഏരിയയിലെ ആര്‍ടി ഓഫീസില്‍ ഓണ്‍ലൈൻ ആയി ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷിക്കുക. രേഖകള്‍ അവിടെ ഏല്‍പ്പിക്കുക.