video
play-sharp-fill

പച്ചക്കറികൾ അധികവും വേവിച്ചതിന് ശേഷമാണ് നമ്മൾ കഴിക്കാറുള്ളത്; എന്നാൽ വേവിക്കുന്നതിനോ കഴിക്കുന്നതിനോ മുമ്പ് ഇവ വൃത്തിയായി കഴുകി അണുവിമുക്തമാക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്; പച്ചക്കറികളും പഴവർഗ്ഗങ്ങളും അണുവിമുക്തമാകും; ഇതാ 5 എളുപ്പവഴികൾ

പച്ചക്കറികൾ അധികവും വേവിച്ചതിന് ശേഷമാണ് നമ്മൾ കഴിക്കാറുള്ളത്; എന്നാൽ വേവിക്കുന്നതിനോ കഴിക്കുന്നതിനോ മുമ്പ് ഇവ വൃത്തിയായി കഴുകി അണുവിമുക്തമാക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്; പച്ചക്കറികളും പഴവർഗ്ഗങ്ങളും അണുവിമുക്തമാകും; ഇതാ 5 എളുപ്പവഴികൾ

Spread the love

പച്ചക്കറികളും പഴവർഗ്ഗങ്ങളും വീട്ടിൽ ഒഴിച്ച് കൂടാനാവാത്ത ഭക്ഷണസാധനങ്ങളാണ്. പച്ചക്കറികൾ അധികവും വേവിച്ചതിന് ശേഷമാണ് നമ്മൾ കഴിക്കാറുള്ളത്.

എന്നാൽ വേവിക്കുന്നതിനോ കഴിക്കുന്നതിനോ മുമ്പ് ഇവ വൃത്തിയായി കഴുകി അണുവിമുക്തമാക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. എങ്ങനെയാണ് വൃത്തിയായി പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴുകേണ്ടതെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പത്തിൽ ഇവ വൃത്തിയാക്കാൻ സാധിക്കും.

1. പാക്കറ്റോടെയാണ് പച്ചക്കറികൾ വാങ്ങുന്നതെങ്കിൽ അതിൽ നിന്നും പുറത്തെടുത്ത് വൃത്തിയായി കഴുകേണ്ടതാണ്.

2. ചെറുചൂടുവെള്ളം ഉപയോഗിച്ച് പഴവർഗ്ഗങ്ങൾ കഴുകിയെടുക്കാവുന്നതാണ്. ഇത് പഴവർഗ്ഗങ്ങളിൽ ഉള്ള അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ആവശ്യമെങ്കിൽ 50 പിപിഎം ക്ലോറിൻ ചേർത്ത് അതിൽ പഴവർഗ്ഗങ്ങൾ മുക്കിവെക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. സാധാരണ അടുക്കളയിൽ ഉപയോഗിക്കുന്ന വെള്ളം ഉപയോഗിച്ച് പച്ചക്കറികൾ വൃത്തിയാക്കണം. ഇത് പാകം ചെയ്യാനും എളുപ്പത്തിൽ ഉപയോഗിക്കാനും സഹായിക്കും.

4. പച്ചക്കറികളിലോ പഴവർഗ്ഗങ്ങളിലോ അണുവിമുക്തമാക്കാൻ സഹായിക്കുന്ന സ്പ്രേ, ക്ലീനിങ് വൈപ്സ്, സോപ്പ് എന്നിവ ഉപയോഗിക്കരുത്. ഇത് പച്ചക്കറികളെയും പഴവർഗ്ഗങ്ങളെയും കേടാക്കുകയും അതിന്റെ ഗുണമേന്മ നഷ്ടപ്പെട്ട് പോകാനും കാരണമാകും. ശുദ്ധമായ വെള്ളം ഉപയോഗിച്ച് മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

5. എല്ലാതരം പഴവർഗ്ഗങ്ങളും പച്ചക്കറികളും ഫ്രീസറിനുള്ളിലോ ഫ്രിഡ്ജിലോ സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് സാധനങ്ങൾ കേടായിപ്പോകാനും കാരണമായേക്കാം. സാധാരണ  റൂം ടെമ്പറേച്ചറിൽ തന്നെ ഇവ സൂക്ഷിക്കാവുന്നതാണ്.