പച്ചക്കറി വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടൽ: ഓടിത്തുടങ്ങി തക്കാളി വണ്ടി

Spread the love

കോട്ടയം: ക്രിസ്മസ് -പുതുവത്സാരാഘോഷ സമയത്ത് ഉണ്ടായേക്കാവുന്ന പച്ചക്കറികളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ തക്കാളി വണ്ടി കോട്ടയം ജില്ലയിൽ പര്യടനം തുടങ്ങി. 17 ഇനം പച്ചക്കറിയിനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, വി.എഫ്.പി.സി.കെ, ഹോർട്ടി കോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തക്കാളി വണ്ടിയുടെ പര്യടനം. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ തക്കാളി വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീനാ ജോർജ് പദ്ധതി വിശദീകരിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ലിസി ആന്റണി, അനിൽ വർഗീസ്, റീന ജോൺ, അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്) റീന കുര്യൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇന്ദു കെ. പോൾ, വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ എ. സുൾഫിക്കർ, മാർക്കറ്റിംഗ് മാനേജർ ആൽഫ്രഡ് സോണി, ഹോർട്ടി കോർപ്പ് ജില്ലാ മാനേജർ വി.എൽ. അമ്പിളി എന്നിവർ പങ്കെടുത്തു.
ഗ്രാമീണ കർഷകർ ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത, വഴിയോര ചന്തകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികളാണ് തക്കാളി വണ്ടിയിലൂടെ ലഭ്യമാക്കുക. കേരളത്തിൽ ഉൽപ്പാദിപ്പിക്കാത്ത ഇനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഹോർട്ടി കോർപ്പ് മുഖേന വാങ്ങി
വണ്ടിയിലൂടെ വിൽപ്പന നടത്തും.

തക്കാളി വണ്ടിയിലൂടെ ലഭിക്കുന്ന പച്ചക്കറി ഇനങ്ങളും വിലയും ചുവടെ: തക്കാളി-50, സവാള – 30, ഉരുളക്കിഴങ്ങ് -28, ഉള്ളി – 35, വെളുത്തുള്ളി – 68, പച്ചമുളക് – 35, വെണ്ടക്ക – 35, മത്തൻ 16, തടിയൻ-20, പാവക്ക – 54, കാരറ്റ് – 38, കൂർക്ക – 35 ബീൻസ് – 52, പയർ – 52, ചേന – 17, ചേമ്പ് – 35, ഏത്തക്ക – 35, പടവലം – 40

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തക്കാളി വണ്ടി എത്തുന്ന സ്ഥലങ്ങൾ

ഇന്ന് (ശനി ഡിസംബർ 18) കളക്ട്രേറ്റ് അങ്കണം
ഡിസംബർ 19 ന് കടുത്തുരുത്തി ജംഗ്ഷൻ
20 ന് ചങ്ങനാശേരി അരമന ജംഗ്ഷൻ
21ന് ഏറ്റുമാനൂർ മുനിസിപ്പൽ മാർക്കറ്റ്
22 ന് വാഴൂർ- പൊൻകുന്നം
23 ന് വൈക്കം വലിയ കവല – വൈക്കം ക്ഷേത്രം
24 ന് പാലാ കൊട്ടാരമറ്റം, മിനി സിവിൽ സ്റ്റേഷൻ
26 ന് ഈരാറ്റുപേട്ട- പേട്ട ജംഗ്ഷൻ,
27 ന് കോട്ടയം തിരുനക്കര
28 ന് കാഞ്ഞിരപ്പള്ളി-മുണ്ടക്കയം ബസ് സ്റ്റാൻഡ്
29 ന് പാമ്പാടി-പള്ളിക്കത്തോട് ബസ് സ്റ്റാൻഡ്
30 ന് ഏറ്റുമാനൂർ ക്ഷേത്രം റോഡ്
31 ന് കുറവിലങ്ങാട് പള്ളി ജംഗ്ഷൻ
ജനുവരി 1 -കോട്ടയം മെഡിക്കൽ കോളജ് ജംഗ്ഷൻ