
മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറി വിലയില്‍ വലിയ തോതിലാണ് ഉയർന്നിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ പല ഇനങ്ങള്‍ക്കും കിലോയ്ക്ക് 10 മുതല്‍ 20 രൂപ വരെയാണ് വില ഉയർന്നത്. മുരിങ്ങക്കായയ്ക്കും തക്കാളിക്കുമാണ് കത്തുന്ന വില.
കഴിഞ്ഞ ആഴ്ച്ച കിലോയ്ക്ക് 100-120 രൂപയായിരുന്ന മുരിങ്ങക്കായ 200-250 രൂപയ്ക്കാണ് പാളയത്തെ മൊത്തവ്യാപാര കേന്ദ്രത്തിലെത്തുന്നത്. ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ 300 കടക്കും. തക്കാളിയ്ക്ക് 50-60 രൂപയായി. നാട്ടിൻപുറത്തെ കടകളില്‍ 70-80 രൂപയ്ക്കാണ് വില്‍ക്കുന്നത്. വെണ്ട, കയ്പ, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച കിലോ 50ന് ലഭിച്ചിരുന്ന വെണ്ടയ്ക്ക് 75-80 ആയി. കയ്പയുടെ വില ഒറ്റയടിക്ക് 35ല്‍ നിന്ന് 45 രൂപയായി.
എന്നാൽ ഉള്ളി, ചേന, ചേമ്ബ്, എളവൻ, വെള്ളരി എന്നിവയുടെ വിലയില്‍ വർദ്ധന ഉണ്ടായിട്ടില്ല. ശബരിമല സീസണിന് പുറമേ മഴയെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി ലോഡ് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. പല ഇനങ്ങളും കിട്ടാനില്ലെന്നാണ് പാളയത്തെ കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ മാസം മഴയെ തുടർന്ന് പച്ചക്കറികള്‍ക്ക് വില കൂടിയിരുന്നു. ശബരിമല സീസണായതിനാല്‍ വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നത്തെ പച്ചക്കറി വില
മുരിങ്ങ……. … 200- 250 (100- 120)
വെണ്ട………….70- 65 (40- 30)
കയ്പ……………..40-50 ( 30- 35)
തക്കാളി……..50-60 (20-15)
പച്ചമുളക്……45 (35)
ചെറിയ ഉള്ളി…..60 (46)
ബീറ്റ്റൂട്ട്……..60 ( 35)
കാരറ്റ് ……..48 (45)
വഴുതിന……40 (35)
കാബേജ്……..23 (15)
പയർ….30….. (25)
മഴ പെയ്തതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി ലോഡ് കുറഞ്ഞതും മണ്ഡലം സീസണും വിലക്കയറ്റത്തിന് ഇടയാക്കി എന്നാണ് മൊത്തവ്യാപരികൾ പറയുന്നത്. പല പച്ചക്കറികളും മാർക്കറ്റില്‍ കിട്ടാത്ത സ്ഥിതിയുമുണ്ട്.







