എരിവേറി പച്ചമുളക്…. ചുവന്നുതുടുത്ത് തക്കാളി…നീറിപ്പുകഞ്ഞ് ഇഞ്ചി….! സാധാരണക്കാരുടെ കുടുംബ ബജറ്റ് തകര്‍ത്ത് പച്ചക്കറി വില കുതിക്കുന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: സാധാരണക്കാരുടെ കുടുംബ ബജറ്റ് തകര്‍ത്ത് പച്ചക്കറി വില കുതിക്കുന്നു.

പച്ചമുളക്, തക്കാളി, ഇഞ്ചി എന്നിവയുടെ വില നൂറിനു മുകളിലാണ്. മറ്റു പച്ചക്കറികള്‍ക്കാകട്ടെ ഒരാഴ്ച കൊണ്ട് 20 രൂപ മുതല്‍ 40 രൂപ വരെ വില വര്‍ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 50 രൂപ വരെ വില വര്‍ധിച്ചാണ് തക്കാളി വില 140 രൂപയിലെത്തിയത്. 100 രൂപയില്‍ താഴെയായിരുന്ന പച്ചമുളകിന്‍റെ വില 120 രൂപയിലേക്ക് ഉയര്‍ന്നു. ആഴ്ചകളായി ഇഞ്ചി വില 240 രൂപയായി തുടരുകയാണ്.

മഴയും ഉത്പാദനക്കുറവുമാണു വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. മഴയെത്തിയതോടെ കഴിഞ്ഞ മാസം 140 രൂപ വരെയായി ഉയര്‍ന്ന നാരങ്ങയുടെ വില 50 രൂപയിലേക്ക് കൂപ്പുകുത്തി. പച്ചക്കറി ചന്തയില്‍ വിലകുറഞ്ഞ ഏകയിനവും ഇപ്പോള്‍ നാരങ്ങയാണ്.

കമ്പം, മൈസൂര്‍, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണു പ്രധാനമായും പച്ചക്കറികള്‍ എത്തുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥ വ്യതിയാനം കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നു വ്യാപാരികള്‍ പറയുന്നു.