video
play-sharp-fill

നിങ്ങളുടെ വീട്ടിൽ പച്ചക്കറി തോട്ടം ഉണ്ടോ? എന്നാൽ കേട്ടോളൂ, ഈ ചെടികള്‍ തക്കാളിക്കൊപ്പം വളര്‍ത്താൻ പാടില്ല; കാരണം ഇതാണ്

നിങ്ങളുടെ വീട്ടിൽ പച്ചക്കറി തോട്ടം ഉണ്ടോ? എന്നാൽ കേട്ടോളൂ, ഈ ചെടികള്‍ തക്കാളിക്കൊപ്പം വളര്‍ത്താൻ പാടില്ല; കാരണം ഇതാണ്

Spread the love

കോട്ടയം: പച്ചക്കറി തോട്ടത്തില്‍ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് തക്കാളി. നിരവധി ഗുണങ്ങള്‍ ഉള്ളതും എളുപ്പത്തില്‍ വളരുകയും ചെയ്യുന്ന പച്ചക്കറിയാണിത്.

തോട്ടത്തിലെ വൈവിധ്യം മണ്ണിനെ കൂടുതല്‍ മികച്ചതാക്കാനും കീടങ്ങളെ കുറക്കാൻ സഹായിക്കുമെങ്കിലും തക്കാളിക്കൊപ്പം ചില ചെടികള്‍ വളർത്താൻ പാടില്ല. അവ ഏതൊക്കെ ചെടികളാണെന്ന് അറിയാം.

ബ്രോക്കോളി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രോക്കോളിയും മറ്റ് ചില ബ്രസ്സിക ഇനങ്ങളും അമിതമായി ഊർജ്ജത്തെ സംഭരിക്കുന്നവയാണ്. അതുകൊണ്ട് ഇവ തക്കാളിയില്‍ നിന്നും വെളിച്ചവും വെള്ളവും കൂടുതല്‍ സംഭരിക്കാൻ ശ്രമിക്കും. തക്കാളിയുടെ വളർച്ച മുരടിക്കാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ഈ ചെടികളുടെ അടുത്തുനിന്നും മാറ്റി വളർത്താം.

ക്യാബേജ്

ഉയർന്ന അളവില്‍ പോഷക ആവശ്യകതയുള്ള ഒന്നാണ് ക്യാബേജ്. അതുകൊണ്ട് തന്നെ ഇവ തക്കാളിയില്‍നിന്നും മാറ്റി നടുന്നതാണ് നല്ലത്.

വെള്ളരി

വെള്ളരി വളരാൻ സൂര്യപ്രകാശവും ചൂടും ആവശ്യമാണ്. ഇതിനടുത്ത് തക്കാളി നടുകയാണെങ്കില്‍ അവയ്ക്ക് ആവശ്യമായ സൂര്യപ്രകാശവും ചൂടും ലഭിക്കണമെന്നില്ല. അതുകൊണ്ട് തന്നെ വെള്ളരി മറ്റൊരിടത്തേക്ക് നടേണ്ടതുണ്ട്.

ഉരുളകിഴങ്ങ്

ഉരുളകിഴങ്ങില്‍ ഫങ്കസ് അല്ലെങ്കില്‍ ബാക്റ്റീരിയകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. തക്കാളി ഇതിനടുത്ത് വളർത്തിയാല്‍ ഉരുളക്കിഴങ്ങില്‍ ഉണ്ടായിരിക്കുന്ന ബാക്റ്റീരിയകള്‍ ഇതിലേക്കും പടരാൻ സാധ്യതയുണ്ട്.

സൂര്യകാന്തി

തോട്ടതിന് അരിക് നല്‍കാനൊക്കെ സൂര്യകാന്തി ചെടികളെ വളർത്താറുണ്ട്. എന്നാല്‍ തക്കാളിക്കൊപ്പം വളർത്താൻ കഴിയുന്നവയല്ല ഇത്. സൂര്യകാന്തി ഉയരത്തില്‍ വളരാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ തക്കാളിക്ക് ആവശ്യമായ സൂര്യപ്രകാശം ലഭിക്കണമെന്നില്ല. അതുകൊണ്ട് സൂര്യകാന്തിച്ചെടികള്‍ മറ്റൊരിടത്തേക്ക് മാറ്റി വളർത്താം.

ചോളം

ചോളത്തിന് പോഷകങ്ങളുടെ ആവശ്യകത വളരെ കൂടുതലാണ്. കൂടാതെ വേരുകള്‍ ആഴത്തില്‍ വളരുകയും ചെയ്യുന്നു. ഇത് തക്കാളി ചെടിയില്‍നിന്നും പോഷകങ്ങള്‍ വലിച്ചെടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവ മറ്റൊരിടത്തേക്ക് നട്ടുവളർത്താവുന്നതാണ്.