video
play-sharp-fill
ആന്റമാൻ പോർട്ട്‌ബ്ലെയർ സെല്ലുലാർ ജയിലിൽ മാപ്പെഴുതിയ സവർക്കർ എന്നാണ് രാജ്യസ്‌നേഹിയായി മാറിയത് ; എ. എൻ ഷംസീർ

ആന്റമാൻ പോർട്ട്‌ബ്ലെയർ സെല്ലുലാർ ജയിലിൽ മാപ്പെഴുതിയ സവർക്കർ എന്നാണ് രാജ്യസ്‌നേഹിയായി മാറിയത് ; എ. എൻ ഷംസീർ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആന്റമാനിലെ പോർബ്ലെയർ സെല്ലുലാർ ജയിലിൽ മാപ്പെഴുതിയ സവർക്കർ
എന്നാണ് രാജ്യസ്‌നേഹിയായി മാറിയത് എന്ന് എ.എൻ ഷംസീർ എം.എൽ. എ. ഹിന്ദുരാഷ്ട്രവാദം മുന്നോട്ടുവെക്കുന്നവരെ നാം എതിർക്കേണ്ടത് മുസ്‌ലീം രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്നവരെ കൂട്ടുപിടിച്ചല്ലെന്നും മഹിതമായ മതനിരപേക്ഷതയിൽ ഊന്നിനിന്നുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ടായിരിക്കണമെന്നും എ.എൻ ഷംസീർ പറഞ്ഞു. നിയമസഭയിൽ പൗരത്വ നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ രാജ്യത്ത് ഹിന്ദുരാഷ്ട്രവാദം മുന്നോട്ടുവെക്കുന്നവരെ മുസ്‌ലീം രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്നവരുമായി യോജിപ്പിച്ച് എതിർക്കാൻ ശ്രമം നടക്കുമ്പോൾ അത് ആർ.എസ്.എസിനും സംഘപരിവാറിനുമാണ് ഗുണകരമാകുകയെന്നും ഷംസീർ പറഞ്ഞു. ഇവിടെ രാഷ്ട്രത്തെ ഒറ്റുകൊടുത്തവർ ആരാണ്? അന്തമാനിലെ പോർട്ട്‌ബ്ലെയർ സെല്ലുലാർ ജയിലിൽ മാപ്പെഴുതിയ സവർക്കർ എന്നാണ് രാജ്യസ്‌നേഹിയായി മാറിയത് ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങൾ നരേന്ദ്ര മോദിയോടും ആളുകളോടും പറയുന്നത് നിങ്ങൾ നിങ്ങളുടെ ബിരുദ രേഖ ഹാജരാക്കൂ അതിന് ശേഷം ഞങ്ങളുടെ പൗരത്വ രേഖ ഹാജരാക്കണം എന്ന് നിങ്ങൾക്ക് ആവശ്യപ്പെടാം. മോദിയേയും അമിത് ഷായേയും പോലെ അപക്വമതികളായ രാഷ്ട്രീയ നേതൃത്വം ചിന്തിക്കേണ്ടത്, നിങ്ങൾ ചിന്തിക്കുന്നതുപോലെ ഈ ലോകത്തെ മറ്റ് രാഷ്ട്രത്തലവൻമാർ ചിന്തിച്ചാൽ എന്താവും അവിടെയുള്ള ഹിന്ദു സഹോദരൻമാരുടെ ഗതി?

ഇവിടുത്തെ മുസ്‌ലീങ്ങളും മറ്റ് മതസ്ഥരും ഇന്ത്യ വിട്ടുപോകണമെന്ന് ഇവർ ആവശ്യപ്പെടുന്നതുപോലെ മറ്റ് ലോക രാഷ്ട്രങ്ങളിലെ തലവൻമാരും ആവശ്യപ്പെട്ടാൽ എന്തുചെയ്യും? നേപ്പാൾ മാത്രമാണ് ഹിന്ദുരാഷ്ട്രമായിട്ടുള്ളത്. ഇന്ത്യക്കാർ ഏതെല്ലാം രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. അവിടുത്തെ ഭരണകൂടമെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിച്ചാൽ അവരുടെയെല്ലാം ഗതിയെന്താകുമെന്ന് നിങ്ങൾ ചിന്തിച്ചോ?

ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ ഇന്ത്യയെ അപമാനിക്കാൻ മാത്രമല്ലേ ഇത്തരമൊരു നിയമം കൊണ്ട് ഉതകൂ? സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഈ രാഷ്ട്രീയത്തോട് വിശാലമായ പ്ലാറ്റ്‌ഫോമിൽ നിന്ന് കൊണ്ട് എതിർപ്പുണ്ടാവണം.മതത്തിനപ്പുറത്ത് ഇവിടുത്തെ ഭൂരിപക്ഷ സമുദായത്തെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിനായിരിക്കണം നമ്മൾ നേതൃത്വം കൊടുക്കേണ്ട്. ഹിന്ദുഭൂരിപക്ഷത്തെ ഉൾപ്പെടെ കൂടെനിർത്തിക്കൊണ്ടുള്ള പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഭരണ ഘടന സംരക്ഷിക്കാൻ നമ്മൾ എടുക്കേണ്ട പ്രതിജ്ഞ, നിങ്ങൾ ഞങ്ങളുടെ ജീവനെടുത്തോളൂ. ഞങ്ങൾ ഞങ്ങളുടെ ഭരണഘടന വിട്ടുതരാൻ തയ്യാറല്ലെന്നായിരിക്കണം ഷംസീർ പറഞ്ഞു