video
play-sharp-fill
വീണയെ ആക്രിക്കടയില്‍ തൂക്കി വിറ്റതിന് പിന്നില്‍ വോട്ട് കച്ചവടമോ?; വീണാ നായരുടെ 50 കിലോ പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റത് കിലോയ്ക്ക് പത്ത് രൂപ നിരക്കില്‍; കഴക്കൂട്ടത്ത് എസ് എസ് ലാലിന്റെ പോസ്റ്ററുകള്‍ കൂട്ടിയിട്ടതും വില്‍പനയ്ക്ക് വേണ്ടി; കൂടെ നിന്ന് കാലുവാരുന്ന കോണ്‍ഗ്രസുകാര്‍ തന്നെ വീണയെയും ലാലിനെയും വീഴ്ത്തുമോ?

വീണയെ ആക്രിക്കടയില്‍ തൂക്കി വിറ്റതിന് പിന്നില്‍ വോട്ട് കച്ചവടമോ?; വീണാ നായരുടെ 50 കിലോ പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റത് കിലോയ്ക്ക് പത്ത് രൂപ നിരക്കില്‍; കഴക്കൂട്ടത്ത് എസ് എസ് ലാലിന്റെ പോസ്റ്ററുകള്‍ കൂട്ടിയിട്ടതും വില്‍പനയ്ക്ക് വേണ്ടി; കൂടെ നിന്ന് കാലുവാരുന്ന കോണ്‍ഗ്രസുകാര്‍ തന്നെ വീണയെയും ലാലിനെയും വീഴ്ത്തുമോ?

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനര്‍ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തി. ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകളാണ് കിലോയ്ക്ക് 10 രൂപ നിരക്കില്‍ ആക്രിക്കടയില്‍ വിറ്റിരിക്കുന്നത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനില്‍ ഉള്ള ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ കുറവന്‍കോണത്താണ് അട്ടിമറി നടന്നതെന്നാണ് സംശയിക്കുന്നത്. ക്ലീറ്റസ്, ബാലു എന്നിവരാണ് സംശയ നിഴലിലുള്ളത്. ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍ ഉപേക്ഷിച്ചത് പാര്‍ട്ടി അന്വേഷിക്കുമെന്നായിരുന്നു വീണ എസ് നായരുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടി ഏല്‍പിച്ച ജോലി ഞാന്‍ ആത്മാര്‍ത്ഥമായി ചെയ്തു. മറ്റു വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് പാര്‍ട്ടിയാണ്. വീഴ്ചയുണ്ടെങ്കില്‍ പാര്‍ട്ടിക്ക് ദോഷമാണ്. ഉറങ്ങാന്‍ പോലും സാധിക്കാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നു. വാര്‍ത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മണ്ഡലത്തില്‍ നിന്ന് പ്രാദേശിക നേതാക്കളുടെ സഹകരണം ലഭിച്ചിരുന്നു. കോണ്‍ഗ്രസ്-ബിജെപി ബാന്ധവമെന്ന ആരോപണത്തോട് മറുപടി പറയാനില്ല. സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന ഉറപ്പ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നല്‍കിയതായും വീണ പറഞ്ഞു.

കഴക്കൂട്ടത്തും കൂട്ടിയിട്ട പോസറ്ററുകള്‍ കണ്ടെടുത്തിട്ടുണ്ട്. കഴക്കൂട്ടത്ത് ഡോ എസ് എസ് ലാലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ലാലിന്റെ പോസ്റ്ററുകള്‍ കൂട്ടിയിട്ടിരിക്കുന്നത് പിടിച്ചത് കോണ്‍ഗ്രസുകാരാണ്. ഇതും ആക്രിക്കടയില്‍ കൊടുക്കാന്‍ വച്ചിരുന്നതെന്നാണ് സൂചന. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍ വാങ്ങിയവര്‍ ഒട്ടിച്ചില്ലെന്ന ആരോപണമാണ് ഇതോടെ ശക്തമാകുന്നത്.

വട്ടിയൂര്‍ക്കാവിലെ മറ്റ് സ്ഥാനാര്‍ത്ഥികളായ ഇടതുമുന്നണിയുടെ വികെ പ്രശാന്ത്, എന്‍ഡിഎയുടെ വിവി രാജേഷ് എന്നിവരുടെ പ്രചാരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വീണയുടെ പോസ്റ്ററുകളും ബോര്‍ഡുകളും താരതമ്യേന കുറഞ്ഞ അളവിലാണ് പ്രചാരണത്തിനായി ഉപയോഗിക്കപ്പെട്ടത്.