ഏറ്റുമാനൂരില്‍ ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും ട്വന്റി 20യുടെ ഭാഗമായിത്തന്നെ ഉണ്ടാകും; സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് പിൻമാറേണ്ടി വന്നതില്‍ വിശദീകരണവുമായി നടി വീണ നായർ

Spread the love

ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് പിൻമാറേണ്ടി വന്നതില്‍ വിശദീകരണവുമായി നടി വീണ നായർ. വോട്ടർ പട്ടികയില്‍ പേരില്ലാത്തതിനെ തുടർന്ന് ട്വന്റി 20 സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് വീണയ്ക്ക് പിൻമാറേണ്ടി വന്നിരുന്നു.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടികള്‍ ചെയ്തിരുന്നുവെന്ന് വീണ പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ മുൻപ് വോട്ട് ചെയ്തിട്ടുണ്ടെന്നും അവിടെ ഉണ്ടാകും എന്നാണ് കരുതിയതെന്നും വീണ മാധ്യമങ്ങളോട് പ്രതികരിക്കവേ വിശദമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആണ് വോട്ട് ചെയ്തത്. ജീവിതത്തില്‍ ആകെ ഒരു തവണയാണ് വോട്ട് ചെയ്തത്. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും രണ്ട് വോട്ടേഴ്സ് ലിസ്റ്റാണ് എന്നറിയാമായിരുന്നു.

video
play-sharp-fill

പക്ഷേ ഒരുതവണ വോട്ട് ചെയ്തപ്പോള്‍ അത് ഉണ്ടാകുമെന്ന് കരുതിയെന്നും വീണ പറഞ്ഞു. പൊതുപ്രവർത്തനത്തില്‍ തുടരുമെന്നും ട്വന്റി 20യുടെ ഭാഗമായിത്തന്നെ ഉണ്ടാകുമെന്നും വീണ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമായി ഉണ്ടാകും. ട്വന്റി 20യുടെ പ്രവർത്തനശൈലി കേരളത്തില്‍ ഉണ്ടാകണം. കിഴക്കമ്പലത്തെ ജനങ്ങള്‍ അനുഭവിക്കുന്ന നേട്ടങ്ങള്‍ എല്ലാവരിലും എത്തണമെന്നും വീണ നായർ അഭിപ്രായപ്പെട്ടു. അതേ സമയം വീണയ്ക്ക് മത്സരിക്കാൻ സാധിക്കാത്തതിനാല്‍ ഏറ്റുമാനൂരില്‍ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് എൻഡിഎ.