
കോന്നി: വീട്ടമ്മയെ ആക്രമിച്ച് കയ്യൊടിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥൻ ഉള്‍പ്പെടെയുള്ള സംഘം റിമാൻഡില്‍.
കൊട്ടാരക്കര നെടുവത്തൂർ ചണ്ണയ്ക്കാപാറ പുത്തൻപുര താഴേതില്‍ അഖില്‍രാജ് (30), സഹോദരൻ എം.ആർ.അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു മോഹൻ (20), പത്തനംതിട്ട മാത്തൂർ മലമുകളില്‍ സെറ്റില്‍മെന്റ് കോളനി കാഞ്ഞിരം നില്‍ക്കുന്നതില്‍ പി.കെ.ദിപിൻ (സച്ചു-23) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
തിരുവനന്തപുരം എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അഖില്‍രാജ്. മദ്യലഹരിയിലാണ് സംഘം അതിക്രമം നടത്തിയതെന്നാണ് ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ചു നടത്തിയ റാപ്പർ വേടന്റെ സംഗീത പരിപാടി കാണാനെത്തിയ സംഘമാണ് മദ്യലഹരിയില്‍ അക്രമം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘത്തിന്റെ കമ്പുകൊണ്ടുള്ള ആക്രമണത്തില്‍ വീട്ടമ്മയുടെ കൈക്കു പൊട്ടലുണ്ട്.
വലതു കൈക്കു പൊട്ടലേറ്റ കോന്നി മങ്ങാരം കളർനില്‍ക്കുന്നതില്‍ റഷീദ ബീവിയെ കോന്നി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.