
വെച്ചൂർ : ബണ്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറുകളുടെ മുകളിൽ തണൽ മരം വീണു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. രണ്ട് കാറുകൾക്കും ഒരു കടക്കും കേടുപാടുകൾക്കും ഉണ്ടായിട്ടുണ്ടെന്നാണ് പ്രാധമിക വിവരം.
ഇടയാഴത്തു നിന്നും മെഡിക്കൽ കോളേജിന് പോകുന്ന വഴിയിൽ എറ്റിഎം കൗണ്ടറിനു സമീപം നിന്ന വലിയ മരമാണ് കടപഴുകി വീണത്. ബണ്ട് റോഡിൽ നിന്നും വെെക്കത്തിനും കോട്ടയം മെഡിക്കൽ കോളേജിനും
പാേകുന്ന വഴികളിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെറു വാഹനങ്ങൾ മാത്രമാണ് നിലവിൽ കടന്നു പോകുന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. വർഷകാലത്തിന് മുമ്പ് അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യം നടപ്പിലാക്കാത്തതാണ്
അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് പല മരങ്ങളും അപകടാവസ്ഥയിലാണ്. പോലീസും
ഫയർഫോഴ്സ് യൂണിറ്റും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.