പിണറായിയെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ :പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു;

Spread the love

 

കൊച്ചി: രാഹുൽ ഗാന്ധിയെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ
കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

video
play-sharp-fill

പിണറായി
കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ വിമർശിച്ചു. മോദിയെ
വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുകയാണ്
ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സിപിഎമ്മും അവരുടെ
മുഖ്യശത്രുവായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബിജെപി
ചെയ്യുന്നതിനേക്കാൾ മോശമായ രീതിയിൽ അധിക്ഷേപിക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019- ലെ തിരഞ്ഞെടുപ്പിലും ഇന്നലെ മുഖ്യമന്ത്രി പറയാതെ വച്ച വാക്ക്
ഉപയോഗിച്ച് ദേശാഭിമാനി എഡിറ്റോറിയൽ എഴുതിയിരുന്നു.

വ്യവസായ
മന്ത്രി പി. രാജീവായിരുന്നു ദേശാഭിമാനി എഡിറ്റർ. പ്രതിഷേധം
ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരിയ ആളാണ് ഇന്ന്
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ഇരുന്ന് പ്രസംഗം
എഴുതിക്കൊടുക്കുന്നത്.

ബിജെപി ഭയത്തിലാണ് മുഖ്യമന്ത്രി ജീവിക്കുന്നത്.
ബിജെപിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ
35 ദിവസമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. മോദിയെ
വിമർശിക്കാതിരിക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്.

2022-ലെ കണ്ണൂർ പാർട്ടി കോൺഗ്രസിൽ ദേശീയ നേതാക്കളെല്ലാം
ബിജെപിയെയും മോദിയെയും രൂക്ഷമായി വിമർശിച്ചിട്ടും അതിന്
തയാറാകാത്ത ഏക സിപിഎം നേതാവായിരുന്നു പിണറായി വിജയൻ.
കസവുകെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രി.

വലിയ കൊമ്പത്തെ
ആളാണെങ്കിലും മനസ് നിറയെ പേടിയണ് സതീശൻ പറവൂരിൽ
വാർത്താസമ്മേളനത്തിൽ പറഞ്ഞു.